
തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സ്കൂളിൽ തീപിടിത്തം. തുണ്ടത്തില്‍ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലാണ് തീപിടിത്തം ഉണ്ടായത്.
സ്കൂള്‍ ഗ്രൗണ്ടില്‍ പാർക്ക് ചെയ്ത . മൂന്നു ബസുകള്‍ പൂർണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തീ ആളിക്കത്തുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സില്‍ വിവരമറിയിച്ചത്.
പിന്നീട് ഫയർഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്. ഈ സമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമേ സ്കൂളില്‍ ഉണ്ടായിരുന്നുള്ളൂ. അതേസമയം, തീപിടിത്തത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല. സിസിടിവി ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


