സി.ഐ ടി.പി ഫർഷാദ് പോലീസിലെ കൊടും ക്രിമിനൽ: വിചാരണയിലിരിക്കുന്ന പീഡനക്കേസ് പ്രതിയെ കുറിച്ച് വിവരാവകാശ നിയമപ്രകാരം കുന്നംകുളം പോലീസ് സ്റ്റേഷനിൽ   അന്വേഷിച്ചപ്പോൾ അത്തരത്തിൽ ഒരു കേസ് തന്നെ ഇല്ലന്ന് പറഞ്ഞ് ഫയലുകൾ പൂഴ്ത്തി;  സി ഐ ഇല്ലെന്നു പറഞ്ഞ കേസിൽ  പീഡനക്കേസ് പ്രതിയെ ആറു വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി; കള്ളക്കേസ് എടുക്കുന്നതിൽ വിദഗ്ധനായ സി.ഐ ഫർഷാദിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട്  മുഖ്യമന്ത്രിക്ക് പരാതി; PHSOA സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ സന്തോഷ് അടക്കമുള്ളവർ കുടുങ്ങും …!

സി.ഐ ടി.പി ഫർഷാദ് പോലീസിലെ കൊടും ക്രിമിനൽ: വിചാരണയിലിരിക്കുന്ന പീഡനക്കേസ് പ്രതിയെ കുറിച്ച് വിവരാവകാശ നിയമപ്രകാരം കുന്നംകുളം പോലീസ് സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ അത്തരത്തിൽ ഒരു കേസ് തന്നെ ഇല്ലന്ന് പറഞ്ഞ് ഫയലുകൾ പൂഴ്ത്തി; സി ഐ ഇല്ലെന്നു പറഞ്ഞ കേസിൽ പീഡനക്കേസ് പ്രതിയെ ആറു വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി; കള്ളക്കേസ് എടുക്കുന്നതിൽ വിദഗ്ധനായ സി.ഐ ഫർഷാദിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി; PHSOA സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ സന്തോഷ് അടക്കമുള്ളവർ കുടുങ്ങും …!

സ്വന്തം ലേഖകൻ

തിരുവനന്തപുരം. സെഷൻസ് കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന പീഡന കേസിനേകുറിച്ച് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ കേസ് തന്നെ ഇല്ലന്ന് പറഞ്ഞ ക്രിമിനലാണ് മുൻ കുന്നംകുളം എസ് ഐയും നിലവിൽ പൊന്നാനി എസ്എച്ച്ഒയുമായ ടി പി ഫർഷാദ്.


ഹോംനേഴ്സിംഗ് അസോസിയേഷനിലെ അംഗവും തൃശൂർ കുന്നംകുളം അതുല്യാ ഹോംനേഴ്സിംഗ് ഉടമയുമായ ആലീസ് തോമസ് സ്ത്രീ പീഡനക്കേസിൽ പ്രതിയാണെന്ന് മനസിലാക്കിയതിനേ തുടർന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി 2015 സെപ്തംബറിൽ ആലീസിനെ സംഘടനയിൽ നിന്നും നീക്കം ചെയ്യുകയും വിവരം മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ പ്രകോപിതയായ ആലീസ് തന്നെ പറ്റി അപകീർത്തികരമായി മിനിറ്റ്സ് ബുക്കിൽ എഴുതി എന്ന് കാണിച്ച് ജനറൽ സെക്രട്ടറിക്കെതിരെ കുന്നംകുളം സ്റ്റേഷനിൽ പരാതി നല്കുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ആലീസിന്റെ പരാതിയിൽ എടുത്ത കേസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പ്രതിയുടെ നിയമസഹായത്തിനായി നിയമസഹായ വേദിയുടെ അഭിഭാഷകയെ വിളിച്ചറിയിച്ചിരുന്നതായി അഭിഭാഷയുടെ പേരും ഫോൺ നമ്പറും സഹിതം കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ എസ് ഐ രാജൻ കൊട്ടോരാൻ എഴുതിവെച്ചിരുന്നു. എന്നാൽ നിയമസഹായം കിട്ടാഞ്ഞതിനെ തുടർന്ന് കുറ്റാരോപിതൻ അഭിഭാഷയ്ക്ക് എതിരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയെ സമീപിച്ചു. ഇതോടെ തന്നെ ആരും വിളിച്ച് അറിയിച്ചില്ലെന്നും ഇത്തരത്തിൽ ഒരു കേസ് ഉള്ളതായി തനിക്കറിയില്ലെന്നും ചൂണ്ടിക്കാണിച്ച് അഭിഭാഷക എസ്ഐക്കെതിരെ എസ് പിക്ക് പരാതി നൽകി. തുടർന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നടത്തിയ അന്വേഷണത്തിൽ എസ് ഐ രാജൻ കൊട്ടോരാൻ വ്യാജമായി അഭിഭാഷയുടെ പേര് റിമാൻഡ് റിപ്പോർട്ടിൽ എഴുതി ചേർത്തതാണെന്ന് കണ്ടെത്തി

തുടർന്ന് 2012ൽ നടന്ന പിഡനക്കേസിന്റെ വിവരങ്ങൾ ചോദിച്ച്  ജനറൽ സെക്രട്ടറി വിവരാവകാശ നിയമപ്രകാരം കുന്നംകുളം പോലീസ് സ്റ്റേഷനിൽ അപേക്ഷ നല്കി. എന്നാൽ ആലീസിനെതിരേ കേസുകളോ പരാതികളോ ഇല്ലന്നാണ് എസ് ഐ ഫർഷാദ് മറുപടി നല്കിയത്.

തുടർന്ന് ജനറൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ പീഡനകേസ് ഉണ്ടെന്നും ഐപിസി 376, B പ്രകാരം സെഷൻസ് കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന കേസാണെന്നും കണ്ടെത്തി
തുടർന്ന് ആലീസ് തോമസ് പോലിസുമായി ചേർന്ന് ഗൂഡാലോചന നടത്തി തന്നെ കുടുക്കിയതാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറി ഹൈക്കോടതിയേ സമീപിക്കുകയായിരുന്നു.

സെക്രട്ടറിയുടെ വാദത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി, കുന്നംകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുഴുവൻ തുടർ നടപടികളും നിർത്തി വെക്കാൻ ഉത്തരവിടുകയായിരുന്നു. തുടർന്ന് കേസിന്റെ രേഖകൾ പരിശോധിച്ച ഹൈക്കോടതി കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി കഴിഞ്ഞദിവസം റദ്ദാക്കി.

ഇതോടെ കള്ളപരാതി നൽകിയ കുന്നംകുളം അതുല്യ ഹോം നേഴ്സിംഗ് ഉടമയും PHSOA മുൻ തൃശൂർ ജില്ലാ പ്രസിഡണ്ടുമായ ആലീസ് തോമസ്, കേസെടുത്ത കുന്നംകുളം മുൻ എസ് ഐ ടി പി ഫർഷാദ്, കേസ് അന്വേഷിച്ച കുന്നംകുളം അഡീഷണൽ എസ് ഐ ആയിരുന്ന രാജൻ കൊട്ടോരാൻ, വ്യാജ മൊഴി നൽകിയ ഹോം നേഴ്സിംഗ് സംഘടനയായ PHSOA യുടെ നിലവിലെ സംസ്ഥാന ജനറൽ സെക്രട്ടറി പട്ടാമ്പി സ്വദേശി എം എൻ സന്തോഷ്, നേതാക്കളും മലപ്പുറം സ്വദേശികളുമായ അബ്ദുൽസലാം, ഉഷാ മോഹൻദാസ്, ജമീല, സുരേഷ് ബാബു എന്നിവരെ പ്രതി ചേർത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിലായും ക്രിമിനലായും കേസ് ഫയൽ ചെയ്യുമെന്ന് മുൻ ജനറൽ സെക്രട്ടറി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സെഷൻസ് കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന കേസ് തന്നെ, ഇല്ലന്ന് മറുപടി നല്കി നല്കിയ ടി പി ഫർഷാദ് ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്.
ഈ കേസിൽ കുന്നംകുളം ഫാസ്റ്റ്ട്രാക്ക് കോടതി രണ്ടുവർഷം മുൻപ് ആലീസ് തോമസിനെ ആറു വർഷത്തെ കഠിനതടവിന് ശിക്ഷിച്ച് വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചിരുന്നു.

ഹോം നേഴ്സിംഗ് സംഘടനാ സെക്രട്ടറിയെ കള്ളക്കേസിൽ കുടുക്കിയതിന് പുറമേ
ഫർഷാദ് മണ്ണാർക്കാട് സിഐ ആയിരിക്കേ നിരപരാധിയായ ആദിവാസി യുവാവിനെ ആളുമാറി അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ കോവിഡ് കാലത്ത് ഫർഷാദ് തിരൂർ സി.ഐ ആയിരിക്കെ സാധനങ്ങൾ വാങ്ങാൻ കടയിലെത്തിയ
മാധ്യമ പ്രവർത്തകനെ ക്രൂരമായി മർദിച്ചതും വിവാദത്തിനിടയാക്കിയിരുന്നു. ഈ വിഷയത്തിൽ നടപടി നേരിട്ട ആളാണ് സിഐ ടി.പി ഫർഷാദ്

2013 ൽ ഫർഷാദ് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ എസ്.ഐ ആയിരിക്കേ തളിക്കുളം എടശ്ശേരിയിലെ ഓട്ടോ തൊഴിലാളിയായ കൊല്ലാറ സന്തോഷിനെ കസ്റ്റഡിയിലെടുത്തു മർദ്ദിക്കുകയും തുടർന്നു കള്ളകേസിൽ കുടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ കഴിഞ്ഞ വർഷം ഫർഷാദിനെതിരെ
കേസെടുക്കാൻ ചാവക്കാട് കോടതി ഉത്തരവിട്ടിരുന്നു.

ഇത്തരത്തിൽ കള്ളക്കേസ് എടുക്കുന്നതിൽ വിരുതനാണ് ടി പി ഫർഷാദ്. ഫർഷാദിനെ പോലെ കൊടും ക്രിമിനലായ പോലീസ് ഉദ്യോഗസ്ഥരെ സേനയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് PHS0A മുൻ ജനറൽ സെക്രട്ടറി കൂടിയായ ശ്രീകുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകി.

Tags :