മാളു ചേച്ചിയെ സ്നേഹംകൊണ്ട് പൊതിഞ്ഞ് തിരൂർ പോലീസ്; സേവനത്തിന് സ്നേഹസമ്മാനമായി ജന്മദിനാഘോഷം

Spread the love

മലപ്പുറം: മലപ്പുറം തിരൂർ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി പാർട്ട് ടൈം സ്വീപ്പറായി സേവനം അനുഷ്ഠിക്കുന്ന മാളു കുട്ടി എന്ന മാളു ചേച്ചിയുടെ ജന്മദിനം ഇത്തവണ പ്രത്യേകതയാർന്നതായിരുന്നു. 35 വർഷമായി ഓരോ പ്രഭാതവും സ്റ്റേഷന്റെ വാതിൽ തുറന്ന് ശുചിത്വം പകരുന്ന മാളുവിന് വേണ്ടി ഈ തവണ സ്റ്റേഷൻ തന്നെയാണ് ജന്മദിനംആഘോഷം സന്തോഷവേളയാക്കിയത്.

സ്റ്റേഷൻ എസ്.എച്ച്.ഒ മുഹമ്മദ് റഫീഖ് കേക്ക് മുറിച്ച് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു. മാളുവിന് കേക്ക് മുറിച്ച് മധുരം നൽകിയപ്പോൾ കൈകൾ അടിച്ച് പോലീസുക്കാർ ജന്മദിന ആശംസകൾ അറിയിച്ചു.

മാളുവിന് പോലീസ് സ്റ്റേഷൻ, ട്രാഫിക് യൂണിറ്റ്, ഡിവൈഎസ്പി ഓഫീസ് എന്നിവർ ചേർന്ന് സ്നേഹസമ്മാനങ്ങൾ നൽകി. സ്നേഹത്തോടെ മനോഹരമായ ജന്മദിനം ആഘോഷിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത ദിനമാണെന്ന് മാളു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാളു ചേച്ചി സ്വന്തം കൈകളാൽ തയ്യാറാക്കിയ പായസം, ബിരിയാണി, നെയ്‌ചോറ് എന്നിവ പൊലീസുകാരുമായി പങ്കിട്ടപ്പോൾ അതൊരു കുടുംബസംഗമമായി. സേവനത്തിനും ആത്മാർത്ഥതയ്ക്കും ആദരവായി തിരൂർ പോലീസ് ഒരുക്കിയ ജന്മദിനാഘോഷം മാളു ചേച്ചിക്ക് മനുഷ്യബന്ധങ്ങളുടെ ഹൃദയസ്പർശിയായ ഓർമ്മയായി.

ആഘോഷത്തിന് പ്രിൻസിപ്പിൾ എസ് ഐ സുജിത്ത്, എസ്.ഐ മാരായ മധു, ബിജു ജോസഫ്, ഷിബു ,നിർമ്മൽ, ബാബു ജി , റൈറ്റർമാരായ വിജേഷ്, അനൂപ്, എന്നിവർ ആശംസകൾ അർപ്പിച്ചു. ജനമൈത്രി പോലീസ് കോർഡിനേറ്റർ നസീർ തിരൂർക്കാട് നന്ദി പ്രസംഗം നടത്തി.