തിരൂരിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു; കേസിൽ താനൂർ സ്വദേശി പിടിയിൽ, വാക്കുതർക്കത്തിനിടെ ഉണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

തിരൂരിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു; കേസിൽ താനൂർ സ്വദേശി പിടിയിൽ, വാക്കുതർക്കത്തിനിടെ ഉണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

മലപ്പുറം: തിരൂരിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വഴിത്തിരിവിലേക്ക്. ആത്മഹത്യയല്ല കൊലപാതകമെന്ന് തെളിഞ്ഞു.

കേസിൽ താനൂർ സ്വദേശി ആബിദിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ആബിദ് ഹംസയെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇന്നലെ രാവിലെയാണ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസയെ തിരൂരിൽ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രതിയായ ആബിദും ഹംസയും തമ്മിൽ വെള്ളിയാഴ്ച രാത്രി തിരൂർ ടൗണിൽ വെച്ച് വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ ആബിദ് ഹംസയെ മർദ്ദിച്ചു. മർദ്ദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്ന്‌ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ പോലീസിന് ഇക്കാര്യം വ്യക്തമായി. ഇതേ തുടർന്നാണ് പോലീസ് ആബിദിനെ പിടികൂടിയത്. കോഴിക്കോട് സ്വദേശിയാണെങ്കിലും വർഷങ്ങളായി തിരൂരിൽ താമസിച്ചു വരികയായിരുന്നു ഹംസ.