
മലപ്പുറം: തിരൂർ മുൻസിപ്പാലിറ്റി പരിധിയിലുള്ള വിദ്യാലയങ്ങൾ ലഹരി മുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തിരൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പുകയില രഹിതമായി പ്രഖ്യാപിച്ചു.
പ്രഖ്യാപനത്തിന്റെ ഭാഗമായി ഹൈസ്കൂൾ, യു.പി വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന, കാർട്ടൂൺ, കായിക മത്സരങ്ങൾ, പ്രതിജ്ഞ എന്നിവ നടന്നു. തിരൂർ മുൻസിപ്പൽ കൗൺസിലർ,ശ്രീ:നന്ദൻ മാസ്റ്റർ പ്രഖ്യാപനം നടത്തി. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ.ദിനേശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അബ്ദുൽ ജലീൽ പി പി സ്വാഗതവും, ശ്രീരേഖ ടീച്ചർ നന്ദിയും പറഞ്ഞു.