
ആന്ധ്രാപ്രദേശ്: തിരുപ്പതി ക്ഷേത്രത്തില്‍ വൈകുണ്ഠ ഏകാദശി ദർശനത്തിനുള്ള കൂപ്പൺ വിതരണതിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറ് പേർ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ആന്ധ്രാ സർക്കാർ.
അന്വേഷണ വിധേയമായി തിരുപ്പതി തിരുമല ദേവസ്വം ഭാരവാഹികളെ സസ്‌പെൻഡ് ചെയ്തു. ഈ മാസം 19 വരെ നടക്കുന്ന വൈകുണ്ഠ ഏകാദശി ദര്‍ശനത്തിനുള്ള കൂപ്പണ്‍ വിതരണത്തിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ 6 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ടോക്കണ്‍ വിതരണം തുടങ്ങിയതോടെ ഭക്തര്‍ വരി തെറ്റിച്ചു. ഇതോടെ തിരക്ക് അനിയന്ത്രിതമാവുകയും, അപകടമുണ്ടാവുകയുമായിരുന്നു. ആയിരക്കണക്കിന് ഭക്തരാണ് ഏകാദശി ദർശനത്തിന് ടോക്കണെടുക്കാൻ ക്ഷേത്രത്തിലെത്തിയിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ മുതല്‍ തിരുപ്പതിയിലെ ടിക്കറ്റ് കൗണ്ടറുകളില്‍ ഭക്തജനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. കൗണ്ടറില്‍ ടോക്കണ്‍ എടുക്കുന്നതിനിടെ 60ഓളം പേർ മീതയ്ക്ക് മേല്‍ വീണതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ആംബുലൻസ് ഡ്രൈവർമാരെത്താതായത് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ കാലതാമസമുണ്ടാക്കിയതായി നാട്ടുകാർ ആരോപിച്ചു.



