ഓട് മേഞ്ഞ ഇരുനില വീടിന് തീപിടിച്ചു, അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ട്, ആളപായമില്ല
മലപ്പുറം: തിരൂർ പരിയാപുരത്ത് വീടിന് തീപിടിച്ചു. പുത്തൻവീട്ടിൽ ജാഫറിന്റെ ഓടുമേഞ്ഞ വീടിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ 9 മണിയോടുകൂടിയാണ് തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം. സംഭവ സമയം ജാഫറും കുടുംബവും ബന്ധുവീട്ടിൽ ആയതിനാൽ വലിയ അപകടം ഒഴിവായി.
തിരൂർ ഫയർഫോഴ്‌സത്തിൽ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. ഓട് മേഞ്ഞ ഇരുനില വീടിനാണ് തീ പിടിച്ചത്. വീടിന്റെ മുകൾഭാഗത്തെ മുറിയിൽ നിന്നും തീ ഉയർന്നത് കണ്ട് സമീപത്തെ ബന്ധുവീട്ടിൽ ആയിരുന്നു ജാഫർ ഓടിയെത്തുകയായിരുന്നു.
തീപിടുത്തത്തിൽ വീടിന്റെ മുകൾഭാഗം പൂർണ്ണമായും കത്തി നശിച്ചു. ഈ അടുത്ത കാലത്താണ് വീട് പുനർനിർമ്മിച്ചത്. വൻതോതിൽ ഉള്ള നാശനഷ്ടവും ഉണ്ടായിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0