പുതുവത്സരം അടിച്ചുപൊളിക്കേണ്ടേ…! നേരെ തിരുനക്കരയിലേക്ക് പോര്….! തേര്‍ഡ് ഐ ന്യൂസും അച്ചായന്‍സ് ഗോള്‍ഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം ഡിസംബര്‍ 31ന് വൈകിട്ട് 7.30 മുതല്‍ തിരുനക്കരയിൽ; പാലാ സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേള, ഫ്യൂഷൻ ചെണ്ട, ഗിന്നസ് അബീഷിൻ്റെ തകർപ്പൻ പ്രകടനങ്ങൾ; വെടിക്കെട്ട്: പാപ്പാഞ്ഞിയെ കത്തിക്കൽ; തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങള്‍; ആഘോഷങ്ങളുടെ പെരുമഴയിലേക്ക് പ്രവേശനം തികച്ചും സൗജന്യം !! കുടുംബമായി വരിക, സുരക്ഷിതമായി പുതുവത്സരം ആഘോഷിക്കുക…!

Spread the love

കോട്ടയം: തിരുനക്കരയപ്പൻ്റെ മണ്ണിൽ തകർപ്പൻ “മെഗാഷോ”യ്ക്ക് തിരിതെളിയാൻ ഇനി ദിവസങ്ങൾ മാത്രം. തേർഡ് ഐ ന്യൂസും അച്ചായൻസ് ഗോൾഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം 2024 ഡിസംബർ 31ന് തിരുനക്കര മൈതാനത്ത് നടക്കും.

video
play-sharp-fill

 

വൈകുന്നേരം 7.30 മണി മുതൽ രാത്രി 12 മണി വരെയാണ് വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ പുതുവത്സരത്തെ വരവേൽക്കാൻ അക്ഷരനഗരിയിൽ അരങ്ങൊരുങ്ങുന്നത്

 

പാലാ സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേള, 32 കലാകാരന്മാർ ചേർന്നൊരുക്കുന്ന ഫ്യൂഷൻ ചെണ്ട, ഗിന്നസ് ജേതാവ് അബീഷിന്റെ തകർപ്പൻ പ്രകടനങ്ങൾ; വെടിക്കെട്ട് തുടങ്ങിയ കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങൾക്ക് തിരുനക്കരയിൽ അരങ്ങുണരും ആഘോഷ പരിപാടികൾ കണ്ട് ആസ്വദിക്കാൻ കോട്ടയത്തെ ഓരോരുത്തരേയും തിരുനക്കരയിലേക്ക് ഞങ്ങൾ ക്ഷണിക്കുകയാണ്. തിരുനക്കര മൈതാനത്ത് നടക്കുന്ന പരിപാടിയിലേക്ക് പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും ഓർമ്മിപ്പിക്കുന്നു!!

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group