
ഒരു തേങ്ങാ പൊട്ടിച്ചു കഴിഞ്ഞാൽ ബാക്കി എങ്ങനെ സൂക്ഷിക്കാം എന്നത്. പലർക്കും അറിയാത്ത ഒരു കാര്യമുണ്ട്. ഈ ചിരകിയ തേങ്ങാ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാൻ കഴിയും. എങ്ങനെയെന്നല്ലേ, നോക്കാം.
ചിരകിയ തേങ്ങാ ഫ്രിഡ്ജിൽ നമുക് നാല് മുതൽ അഞ്ച് ദിവസം വരെ സൂക്ഷിക്കാവുന്നതാണ്. നല്ല എയർ ടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കുകയാണെങ്കിൽ കേടാകാതെ ഇരിക്കും. കുറെ അധികം ചിരകിയ തേങ്ങാ ഉണ്ടെങ്കിൽ ഫ്രീസറിൽ സൂക്ഷിക്കുന്നതാകും നല്ലത്. അഞ്ച് മാസം വരെ ഇങ്ങനെ സൂക്ഷിക്കാൻ കഴിയും. ചിരകിയ തേങ്ങ കഷണങ്ങളാക്കുകയോ അളവനുസരിച്ച് തിരിച്ച് ഫ്രീസർ ബാഗുകളിൽ സൂക്ഷിക്കുന്നതാണ് ഉത്തമം.
ഫ്രിഡ്ജിൽ അല്ലാതെയും തേങ്ങാ സൂക്ഷിക്കാൻ കഴിയും. നല്ല മൂപ്പെത്തിയ തേങ്ങാ ചിരകി വെയിലത്തോ, ഓവനിലോ വെച്ച് നന്നായി ഉണക്കി എടുക്കുക. പാത്രത്തിൽ വറുത്തെടുത്തലും കുഴപ്പമില്ല. ശേഷം ചൂട് പോയതിന് ശേഷം ഈർപ്പം ഇല്ലാത്ത പാത്രത്തിൽ വായു കടക്കാത്ത വിധത്തിൽ റൂമിൽ സൂക്ഷിക്കാവുന്നതാണ്. മാസങ്ങളോളം ഇവ കേടാകാതെ ഇരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group