
അഴകുള്ള കൺപീലികളും കട്ടിയുള്ള പുരികവും ഒക്കെ ആയി നടക്കാൻ ഇഷ്ട്ടപെടുന്നവരാണ് എല്ലാവരും. എന്നാൽ പൈസചിലവ് ഇല്ലാതെ ഇതൊന്നു വീട്ടിൽ തയ്യാറാക്കി നോക്കൂ.
ആവശ്യമായവ
വാസലിൻ- 1 ടീസ്പൂണ്‍
ആവണക്കെണ്ണ- 1ടീസ്പൂണ്‍
വെളിച്ചെണ്ണ- 1/2 ടീസ്പൂണ്‍
വിറ്റാമിൻ ഇ ക്യാപ്സൂള്‍- 1

Whatsapp Group 1 | Whatsapp Group 2 |Telegram Group
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ ബൗളിലേയ്ക്ക് വാസലിനും, ആവണക്കെണ്ണയും, വെളിച്ചെണ്ണയും എടുത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ഒരു വിറ്റാമിൻ ഇ ക്യാപ്സൂള്‍ പൊട്ടിച്ചൊഴിക്കാം. ചേരുവകള്‍ നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം വൃത്തിയുള്ള ഒരു കുപ്പിയിലേയ്ക്കു മാറ്റാം.
ഉപയോഗിക്കേണ്ട വിധം
വൃത്തിയാക്കിയ മുഖത്ത് വേണം ഇത് ഉപയോഗിക്കാൻ. മസ്കാര ബ്രെഷ് ഉപയോഗിച്ച് സെറം കണ്‍പീലികളിലും പുരികത്തിലും പുരട്ടാം. രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്ബ് ഇത് ശീലമാക്കാം. രാവിലെ ഉണർന്നയുടൻ തണുത്ത വെള്ളത്തില്‍ കഴുകി കളയാം.
എങ്ങനെയാണ് മുട്ട പുഴുങ്ങേണ്ടത്? എത്ര സമയം വേണം
ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് മുട്ട. ഒൻപതോളം അമിനോ ആസിഡുകളും ശരീരത്തിനാവശ്യമായ പ്രോട്ടീനും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകള്‍ ധാതുക്കള്‍, ആൻറി ഓക്‌സിഡന്റുകള്‍ തുടങ്ങിയവയും ധാരാളമായി മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. മുട്ട പുഴുങ്ങി കഴിക്കുമ്ബോള്‍ എല്ലാവർക്കും ഉള്ള സംശയമാണ് എത്ര മിനിറ്റ് പുഴുങ്ങണം എന്നുള്ളത്.4 മുതല്‍ 6 മിനിറ്റ് വരെ സമയത്ത് മുട്ട പുഴുങ്ങുന്നതാണ് ഏറ്റവും മികച്ച രുചിയില്‍ മുട്ട പുഴുങ്ങി കിട്ടുന്നതിനായി വേണ്ടുന്ന സമയം. സമയം വ്യത്യാസപ്പെടുന്നതിനനുസരിച്ച് പുഴുങ്ങിയ മുട്ടയുടെ രുചിയിലും മഞ്ഞക്കരു ലഭിക്കുന്ന രീതിയിലും വ്യത്യാസം ഉണ്ടാകും.
4 മുതല്‍ 6 മിനിറ്റ് വരെയാണ് തിളപ്പിക്കുന്നതെങ്കില്‍ ഒഴുകുന്ന മഞ്ഞക്കരുവായിരിക്കും ലഭിക്കുക.
7-8 മിനിറ്റ് വരെ ഇടത്തരം സമയത്താണ് തിളപ്പിക്കുന്നതെങ്കില്‍ ചെറുതായി ക്രീം കലർന്ന മഞ്ഞക്കരുവായിരിക്കും പുഴുങ്ങിയ മുട്ടക്കുള്ളില്‍ ഉണ്ടാകുക.
9-12 വരെ തിളപ്പിക്കുകയാണെങ്കില്‍ പൂർണമായും വെന്ത മഞ്ഞക്കരു ലഭിക്കും.