
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം സംഭവിച്ചു. ആനപ്പാറയിൽ നിന്നും കള്ളിക്കാടേക്ക് പോവുകയായിരുന്ന ലോറി നെയ്യാറ്റിൻകര വാഴിച്ചലിൽ വച്ചാണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ ഡ്രെെവർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. കളിയിക്കവിള പൊന്നപ്പ നഗർ സ്വദേശി ജിഷോ, ക്ലീനർ ആകാശ് എന്നിവർക്കാണ് പരിക്കേറ്റത്. വാഹനത്തിന്റെ ഗ്ലാസ് തകർത്താണ് ഗുരുതരമായി പരിക്കേറ്റ ജിഷോയെ നാട്ടുകാർ പുറത്തെടുത്തത്. ഇരുവരെയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.