
ഉറങ്ങിക്കിടന്ന ആളുടെ ദേഹത്ത് ടിപ്പര്‍ലോറി കയറിയിറങ്ങി; 45കാരന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
പാലക്കാട്: പാലക്കാട് അയിലൂരില്‍ ഉറങ്ങിക്കിടന്ന ആള്‍ ടിപ്പര്‍ ലോറി കയറി മരിച്ചു. അയിലൂര്‍ പുതുച്ചി കുന്നക്കാട് വീട്ടില്‍ രമേഷ് (കുട്ടന്‍ 45) ആണ് മരിച്ചത്. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.
വീട് നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണ് തട്ടുന്നതിനായി ലോറി പുറകോട്ട് എടുക്കുമ്പോഴാണ് തറയുടെ ഭാഗത്ത് കിടന്നുറങ്ങുകയായിരുന്ന രമേഷിന്റെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയിലൂര്‍ സ്വദേശി ജയപ്രകാശിന്റെ വീട്ടിലേക്ക് മണ്ണ് കൊണ്ടുവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. മണ്ണ് കൊണ്ടുവരുന്നതിനെതിരെ കഴിഞ്ഞ ദിവസം പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാത്രിയില്‍ ടിപ്പറില്‍ മണ്ണ് കൊണ്ടുവന്നു തള്ളിയത്.
Third Eye News Live
0