play-sharp-fill
മണർകാട് മാലത്ത് ടിപ്പർ ലോറി ബൈക്കിൽ ഇടിച്ചു രണ്ടു യുവാക്കൾക്ക് പരിക്ക്; അപകടം ഉണ്ടായത് മണർകാട് മാലത്തെ അപകട വളവിൽ; നിരന്തരം അപകട മേഖല; അപകടത്തിൽ പരിക്കേറ്റ മാലം സ്വദേശികളുടെ സ്ഥിതി ഗുരുതരം

മണർകാട് മാലത്ത് ടിപ്പർ ലോറി ബൈക്കിൽ ഇടിച്ചു രണ്ടു യുവാക്കൾക്ക് പരിക്ക്; അപകടം ഉണ്ടായത് മണർകാട് മാലത്തെ അപകട വളവിൽ; നിരന്തരം അപകട മേഖല; അപകടത്തിൽ പരിക്കേറ്റ മാലം സ്വദേശികളുടെ സ്ഥിതി ഗുരുതരം

തേർഡ് ഐ ബ്യൂറോ

കോട്ടയം: മണർകാട് മാലത്ത് ടിപ്പർ – ടോറസ് ലോറിയിൽ ബൈക്കിടിച്ച് രണ്ടു യുവാക്കൾക്കു ഗുരുതര പരിക്ക്. മാലം പാലത്തിലെ അപകട വളവിലാണ് ബൈക്ക് ടിപ്പർ ലോറിയിലേയ്ക്കു ഇടിച്ചു കയരിയത്. റോഡിൽ തലയിടിച്ചു വീണ യുവാക്കളെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമാണ്. രണ്ടു പേരെയും അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കുമെന്നും മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു.

മണർകാട് കാവുംപടി മാലം സ്വദേശികളായ ബെന്നി(20) വിമൽ (23) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അയർക്കുന്നം ഭാഗത്തേയ്ക്കു പോകുകയായിരുന്നു യുവാക്കൾ. ഈ സമയം എതിർദിശയിൽ നിന്നും വരികയായിരുന്നു ടിപ്പർ ലോറി. ഈ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലരയ്ക്കായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ യുവാക്കൾ രണ്ടു പേരും റോഡിൽ തലയിടിച്ചു വീണു. ഇതുവഴി എത്തിയ നാട്ടുകാരും പൊലീസും ചേർന്നാണ് പരിക്കേറ്റ രണ്ടു യുവാക്കളെയും ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച യുവാവിനെ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി. രണ്ടു പേരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.

മണർകാട് അയർക്കുന്നം റോഡിലെ ഏറ്റവും അപകടമേറിയ വളവാണ് മാലം പാലത്തിലേത്. ഇവിടെ നിരന്തരം അപകടമുണ്ടാകുന്ന സ്ഥലമാണ്. ഈ പാലത്തിന്റെ കൈവരി നേരത്തെ വാഹനം അപകടത്തിൽ തകർന്നു കിടക്കുകയാണ്. പാലത്തിന്റെ കൈവരി നന്നാക്കുന്നതിനും, വാഹനത്തിന്റെ അമിത വേഗം തടയുന്നതിനും നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.