video
play-sharp-fill

വലിയ കാൻവാസിലുള്ള ലാലേട്ടൻ പടമാണ് മനസ്സിൽ; തന്റെ ബിഗ് ബഡ്ജറ്റ് മാസ്  സിനിമയെപ്പറ്റി വെളിപ്പെടുത്തി ടിനു പാപ്പച്ചൻ

വലിയ കാൻവാസിലുള്ള ലാലേട്ടൻ പടമാണ് മനസ്സിൽ; തന്റെ ബിഗ് ബഡ്ജറ്റ് മാസ് സിനിമയെപ്പറ്റി വെളിപ്പെടുത്തി ടിനു പാപ്പച്ചൻ

Spread the love

സ്വന്തം ലേഖകൻ

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ യുവ സംവിധായകനാണ് ടിനു പാപ്പച്ചൻ.ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനസഹായി ആയി ശ്രദ്ധ നേടിയ ടിനു ആക്ഷൻ ചിത്രങ്ങൾ ഒരുക്കുന്നതിൽ ഇതിനോടകം തന്റെ കഴിവ് തെളിയിച്ച സംവിധായകനാണ്.

ഇപ്പോഴിതാ മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാലുമൊത്തു ടിനു ഒരു ചിത്രം പ്ലാൻ ചെയ്യുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌.കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ വാർത്ത പ്രചരിക്കുന്നുണ്ട്,മാത്രമല്ല അങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്നും ലാലേട്ടനോട് ഒരു കഥ പറഞ്ഞിട്ടുണ്ടെന്നും ടിനു വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴിതാ അതിനെക്കുറിച്ചു കൂടുതൽ പറയുകയാണ് ടിനു. ലാലേട്ടനെ കണ്ടു കഥ പറഞ്ഞു എന്നും ലാലേട്ടന് കഥ ഇഷ്ടമായി എന്നും ടിനു പറയുന്നു. ഒരുപാട് സമയം ലാലേട്ടൻ തനിക്കു നൽകി എന്നും മുഴുവൻ കഥയും സമയമെടുത്ത് തന്നെയാണ് അദ്ദേഹം കേട്ടത് എന്നും ടിനു പറയുന്നു.

അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കാനും അന്ന് തന്നെ ക്ഷണിച്ചിരുന്നു എന്നും ടിനു പറയുന്നു. ഒരു വലിയ കാൻവാസിൽ ഉള്ള പടമാണ് ലാലേട്ടനെ വെച്ച് പ്ലാൻ ചെയ്യുന്നത് എന്നും അതിൽ ആക്ഷനും മികച്ച പ്രാധാന്യം ഉണ്ടാകുമെന്നും ടിനു പറഞ്ഞു.

എന്നാൽ തിരക്കഥ കംപ്ലീട്ടായിട്ടില്ല അതുകൊണ്ട് തന്നെ പ്രൊജക്റ്റ് ഓൺ ആയിട്ടില്ലയെന്ന് പറഞ്ഞ ടിനു,അത് സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേർത്തു.

മോഹൻലാലും ഒരുപിടി വമ്പൻ ചിത്രങ്ങളുടെ തിരക്കിൽ ആയതു കൊണ്ടുതന്നെ കുറച്ചു നാൾ കഴിഞ്ഞായിരിക്കും മോഹൻലാൽ- ടിനു പാപ്പച്ചൻ ചിത്രം ഉണ്ടാവുക.അതിനു മുൻപ് ജയസൂര്യ നായകനാവുന്ന ഒരു ആക്ഷൻ ചിത്രമായിരിക്കും ടിനു ഒരുക്കുക.