ടിഞ്ചു മൈക്കിള്‍ കൊലക്കേസ്: പത്തനംതിട്ട കോടതി ഇന്ന് വിധി പറയും

Spread the love

പത്തനംതിട്ട: കോട്ടാങ്ങല്‍ ടിഞ്ചു മൈക്കിള്‍ കൊലക്കേസില്‍ പത്തനംതിട്ട കോടതി ഇന്ന് വിധി പറയും. തടിക്കച്ചവടക്കാരനായ കോട്ടാങ്ങല്‍ സ്വദേശി നസീറാണ് കേസിലെ പ്രതി.

video
play-sharp-fill

2019 ഡിസംബര്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് സുഹൃത്തിനൊപ്പം താമസിച്ചിരുന്ന ടിഞ്ചുവിന്റെ വീട്ടില്‍ കയറിയ നസീര്‍ യുവതിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ ശേഷം കെട്ടിത്തൂക്കിക്കൊലപ്പെടുത്തിയതായാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‍മോര്‍ട്ടത്തില്‍ യുവതിയുടെ ശരീരത്തില്‍ 53 മുറിവുകള്‍ കണ്ടെത്തിയിരുന്നു. ലൈംഗിക പീഡനത്തിനിരയായതിന്റെ വ്യക്തമായ തെളിവുകളും പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യഘട്ടത്തില്‍ ലോക്കല്‍ പൊലീസ് ആത്മഹത്യയെന്ന നിലയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ടിഞ്ചുവിന്റെ സുഹൃത്ത് ടിജിന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് 2020 ഫെബ്രുവരിയില്‍ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. സംഭവത്തിന് 20 മാസങ്ങള്‍ക്കുശേഷം, 2021 ഒക്ടോബറില്‍ പ്രതി നസീറിനെ കോട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.