ടിംബർ തൊഴിലാളി യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കറുകച്ചാൽ: കറുകച്ചാൽ ഐഎൻടിയുസി ടിംബർ തൊഴിലാളി യൂണിയന്റെ മീറ്റിംഗ് ഐഎൻടിയുസി കറുകച്ചാൽ മണ്ഡലം പ്രസിഡന്റ് ബിജു പാലക്കന്റെ അധ്യക്ഷതയിൽ കൂടി. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന പ്രസംഗത്തിൽ പാചകവാതക, പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെയും കേന്ദ്ര സംസ്ഥാനസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ യും പ്രതിഷേധം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ യോഗത്തിൽ ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗം ജിജി പോത്തൻ, ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി സിബി വാഴൂർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജോസുകുട്ടി ഉള്ളാഹയിൽ, കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ റോബിൻ വെള്ളാപ്പള്ളി, കോൺഗ്രസിന്റെ മുൻ പഞ്ചായത്ത് അംഗവും കോൺഗ്രസിന്റെ നേതാവും ആയ മാത്യു ജോൺ, ടിംബർ തൊഴിലാളി യൂണിയന്റെ കൺവീനറായ ജോസ് ജോൺ കുറ്റിക്കൽ തുടങ്ങിയവർ മീറ്റിങ്ങിൽ സംസാരിച്ചു.

ഭാരവാഹികൾ –
കറുകച്ചാൽ ടിംബർ തൊഴിലാളി യൂണിയൻ ഭാരവാഹികൾ- പ്രസിഡന്റ്: ജിജി പോത്തൻ.
വർക്കിങ് പ്രസിഡന്റ് : മാത്യു ജോൺ.
വൈസ് പ്രസിഡന്റമാർ : റോബിൻ വെള്ളാപ്പള്ളി,
ജോസുകുട്ടി ഉള്ളാഹയിൽ.
ജനറൽ സെക്രട്ടറി : ബിജു പാലക്കൽ.
യൂണിയൻ കൺവീനർ: ജോസ് ജോൺ കുറ്റിക്കൽ.
ജനറൽ കൺവീനർമാർ : ബിജു തോമസ്, അനിൽകുമാർ.
ട്രഷറർ : ബിജു മാത്യു,
തുടങ്ങിയവരെ തെരഞ്ഞെടുത്തു.