കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയമാറ്റം ഇന്നു മുതൽ ; പുതിയ സമയക്രമം 2024 ജൂണ്‍ പകുതി വരെ ; പുതിയ സമയക്രമത്തിലെ ട്രെയിനുകളുടെ വിശദാശങ്ങൾ അറിയാം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊങ്കണ്‍ വഴി സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയമാറ്റം ഇന്ന് നിലവിൽ വരും. അടുത്ത വർഷം ജൂൺ പകുതി വരെ പുതിയ സമയക്രമത്തിലാകും ഈ വഴി ട്രെയിനുകൾ സർവീസ് നടത്തുക.
ഹസ്രത്ത് നിസാമുദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ഞായര്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 6.16-ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30-ന് തിരുവനന്തപുരത്തെത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരത്തു നിന്നും തിരിച്ചുള്ള രാജധാനി എക്‌സ്പ്രസ് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 7.15-ന് പുറപ്പെടും. തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാത്രി 11.35-ന് ട്രെയിൻ ഡല്‍ഹിയിലെത്തും.
നിസാമുദീന്‍-എറണാകുളം തുരന്തോ എക്‌സ്പ്രസ് ശനിയാഴ്ചകളില്‍ ഡല്‍ഹിയില്‍നിന്ന് രാത്രി 9.40-ന് പുറപ്പെടും. വ്യാഴാഴ്ചകളില്‍ വൈകീട്ട് 5.20-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരിച്ച് ചൊവ്വാഴ്ചകളില്‍ രാത്രി 11.25-ന് എറണാകുളത്തു നിന്നും പുറപ്പെടും.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ന് ട്രെയിൻ ഡല്‍ഹിയിലെത്തും.വെരാവല്‍-തിരുവനന്തപുരം വെരാവല്‍ എക്‌സ്പ്രസ് വെരാവലില്‍ നിന്നും വ്യാഴാഴ്ചകളില്‍ രാവിലെ 6.30-ന് പുറപ്പെടും. ബുധനാഴ്ചകളില്‍ ഉച്ചയ്ക്ക് 3.55-ന് തിരുവനന്തപുരത്ത് എത്തിച്ചേരുമെന്നും റെയിൽവേ അറിയിച്ചു.