അർഹരായ റേഷൻ കാർഡുകൾ മുൻഗണന (ബി പി എൽ) വിഭാഗത്തിലേക്ക് മാറ്റാൻ അവസരം; അപേക്ഷ സമർപ്പിക്കാനുള്ള സമയം ഈ മാസം 22 മുതൽ അടുത്ത മാസം 20 വരെ

Spread the love

തിരുവനന്തപുരം: അർഹരായ റേഷൻ കാർഡുകൾ മുൻഗണന (ബി പി എൽ) വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഈ മാസം 22 മുതൽ അടുത്ത മാസം 20 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കാൻ ആവശ്യമായ രേഖകൾ

1) പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട വീടിന്റെ സ്ക്വയർ ഫീറ്റ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
/വാടക വീട് ആണെങ്കിൽ വാടക വീടിന്റെ കരാർ പത്രം (200/- രൂപ മുദ്രപത്രത്തിൽ 2 സാക്ഷി ഒപ്പുകൾ സഹിതം)/വാടകക്ക് എന്ന് തെളിയിക്കുന്ന രേഖകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2) പഞ്ചായത്ത് ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെ അല്ലെങ്കിൽ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടാൻ അർഹരാണ് എന്നതിന്റെ പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട സർട്ടിഫിക്കറ്റ്.

3) മാരക രോഗങ്ങൾ ഉണ്ടെങ്കിൽ അതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് / വികലാംഗ സർട്ടിഫിക്കറ്റ്

4) സർക്കാർ പദ്ധതി മുഖേന ലഭിച്ച വീട് ആണെങ്കിൽ ആയതിന്റെ സർട്ടിഫിക്കറ്റ്.

5) 21 വയസ്സ് പൂർത്തിയായ പുരുഷൻമാർ ഇല്ലാത്ത നിരാലംബരായ വിധവകൾ ആണെങ്കിൽ നോൺ റീമേരേജ് സർട്ടിഫിക്കറ്റ്.

6) സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവർ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് സമർപ്പിക്കുക.

ന്യൂനതകൾ ഉള്ള അപേക്ഷകൾ തിരിച്ചയച്ചാൽ നിശ്ചിത തീയതിക്കുള്ളിൽ തന്നെ പുനർസമർപ്പിക്കേണ്ടതിനാൽ എത്രയും വേഗം അപേക്ഷ നൽകുന്നതാണ് നല്ലത്.

താഴെ പറയുന്നവർക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയില്ല.

1) ബിപിഎൽ കാർഡിൽ ഉൾപ്പെട്ടവർ

2) ആയിരം സ്ക്വയർ ഫീറ്റിൽ കൂടുതൽ വിസ്തീർണ്ണം ഉള്ള വീട് ഉള്ളവർ

3) ചക്ര വാഹനം ഉള്ളവർ

4) ഒരു ഏക്കറിൽ കൂടുതൽ ഭൂമി ഉള്ളവർ

5) 25000/- രൂപയിൽ കൂടുതൽ മാസ വരുമാനമുള്ളവർ

6)  ആദായനികുതി അടക്കുന്നവർ

7) സർക്കാർ/ അർദ്ധസർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലിയുള്ളവർ