video
play-sharp-fill
ടിക് ടോക് വീഡിയോയ്ക്കായി സ്വന്തം ജീപ്പിന് തീയിട്ട യുവാവ് അറസ്റ്റില്‍

ടിക് ടോക് വീഡിയോയ്ക്കായി സ്വന്തം ജീപ്പിന് തീയിട്ട യുവാവ് അറസ്റ്റില്‍

രാജ്‌കോട്ട്: ടിക് ടോകിൽ വീഡിയോ എടുക്കാനായി സ്വന്തം ജീപ്പിന് തീയിട്ട യുവാവ് അറസ്റ്റിൽ‌. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ ഇന്ദ്രജീത് സിങ് ജഡേജയാണ് അറസ്റ്റിലായത്. അഗ്നിശമന സേനാ ഓഫിസിന് മുന്നിലായി തിരക്കേറിയ റോഡിന്‍റെ നടുക്ക് വച്ചാണ് ഇയാള്‍ ജീപ്പിന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നത്.

ടിക് ടോക് വീഡിയോയ്ക്കായി ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വണ്ടി ഓണാകാതിരുന്നതില്‍ പ്രകോപിതനായാണ് ഇന്ദ്രജീത് ജീപ്പ് കത്തിക്കുന്നത്. ഇയാള്‍ ജീപ്പ് കത്തിക്കുന്നതിന്‍റെ വീഡിയോ ടിക്‌ടോക്കിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിനെതുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ജീപ്പിന് തീയിട്ട ശേഷം ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ ഇയാള്‍ നടന്നുപോകുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ പ്രവര്‍ത്തിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. കേസെടുക്കണമെന്നും വ്യാപകമായി ആവശ്യമുയര്‍ന്നു. ജീപ്പിന്‍റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ സമീപമുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെടുമായിരുന്നെന്നും ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും വീഡിയോ കണ്ടവര്‍ ആവശ്യമുന്നയിച്ചിരുന്നു.