
ടിക് ടോക്ക് ചെയ്യുന്നത് ഭർത്താവ് വിലക്കിയതിനെ തുടർന്ന് യുവതി ലൈവ് ആയി ആത്മഹത്യ ചെയ്യുന്ന വീഡിയോ ടിക് ടോക്കിലിട്ട് ഭർത്താവിനോട് പ്രതികാരം തീർത്തു
സ്വന്തം ലേഖിക
ചെന്നൈ: ടിക് ടോക്ക് വീഡിയോ ചെയ്യുന്നതിന് ഭർത്താവ് വിലക്കിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് മുന്നെ ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങൾ ടിക് ടോക്കിൽ പോസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ അരിയല്ലൂരിലാണ് സംഭവം നടക്കുന്നത്. അരിയല്ലൂർ സ്വദേശിനി 24കാരിയായ അനിതയാണ് വിഷം കഴിച്ച് മരിച്ചത്. വെളുത്ത കുപ്പിയിൽ വിഷം കുടിക്കുന്ന വീഡിയോ ആണ് ടിക് ടോക്കിൽ പോസ്റ്റ് ചെയ്തത്.ടിക് ടോക്കിന് അടിമയായ അനിത കുട്ടികളെ നോക്കുന്നില്ലെന്ന് പരാതി ഉണ്ടായിരുന്നു. ഇക്കാര്യം അയൽവാസികൾ സിംഗപ്പൂരിൽ ജോലി ചെയ്യുന്ന അനിതയുടെ ഭർത്താവിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ടിക് ടോക്ക് ഇനി ഉപയോഗിക്കരുതെന്ന് ഭർത്താവ് വിലക്കി. ഇതിന് പ്രതികാരമായാണ് അനിത ആത്മഹത്യ ചെയ്തതെന്ന് പ്രദേശിക നിഗമനം.
Third Eye News Live
0