video
play-sharp-fill

കുട്ടികളുമായി ടിക്ക് ടോക്ക് ചെയ്യുന്ന വീട്ടമ്മമാര്‍ക്ക് അശ്ലീല വീഡിയോകള്‍ അയക്കും ; പ്രതികരിച്ചാല്‍ അസഭ്യവര്‍ഷവും ഭീഷണിയും ; സമൂഹമാധ്യമങ്ങള്‍ വഴി സ്ത്രീകളെ അപമാനിക്കുന്ന വിരുതനെ തേടി  പൊലീസ് : നടപടി കോട്ടയം സ്വദേശിയായ യുവതിയുടെ പരാതിയില്‍

കുട്ടികളുമായി ടിക്ക് ടോക്ക് ചെയ്യുന്ന വീട്ടമ്മമാര്‍ക്ക് അശ്ലീല വീഡിയോകള്‍ അയക്കും ; പ്രതികരിച്ചാല്‍ അസഭ്യവര്‍ഷവും ഭീഷണിയും ; സമൂഹമാധ്യമങ്ങള്‍ വഴി സ്ത്രീകളെ അപമാനിക്കുന്ന വിരുതനെ തേടി പൊലീസ് : നടപടി കോട്ടയം സ്വദേശിയായ യുവതിയുടെ പരാതിയില്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : കുട്ടികളുമായി ടിക്ക് ടോക്ക് ചെയ്യുന്ന വീട്ടമ്മമാരെ് പിടിച്ച് തിരഞ്ഞ് പിടിച്ച് അശ്ലീല വീഡിയോകള്‍ അയക്കുകയും പ്രതികരിക്കുന്നവരെ സമൂഹമാധ്യമങ്ങളിലൂടെയും ഫോണ്‍ വഴി അസഭ്യവര്‍ഷം നടത്തുന്ന ഫെയ്‌സ്ബുക്ക് വിരുതനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

കോട്ടയം സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിര്‍ദേശാനുസരണം അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം പള്ളിമുക്ക് സ്വദേശിയെന്ന് അവകാശപ്പെട്ടിരുന്ന യുവാവാണ് സമൂഹമാധ്യമങ്ങള്‍ വഴി വീട്ടമ്മമാര്‍ക്ക് അശ്ലീല വീഡിയോകള്‍ അയക്കുന്നത്. വീട്ടമ്മ തന്റെ രണ്ട് കുട്ടികള്‍ ചെയ്ത ടിക്ക് ടോക്ക് വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയുും ചെയ്തിരുന്നു. ഇത് കാണാനിടയായ യുവാവ് ഇവര്‍ക്ക് അശ്ലീല വീഡിയോ അയച്ചുകൊടുക്കുകയായിരുന്നു.

എന്നാല്‍ ഇത് വീട്ടമ്മ ചോദ്യം ചെയ്തതോടെ സുഹൃത്തുക്കള്‍ക്കും മറ്റ് ഗ്രൂപ്പുകളിലേക്കും ഇയാള്‍ വീഡിയോ ഷെയര്‍ ചെയ്തു. തന്നെ അപകീര്‍ത്തിപ്പെടുത്തുംവിധം വ്യാജവീഡിയോ പ്രചരിക്കുന്നതായ വിവരം അറിഞ്ഞ വീട്ടമ്മ ഇക്കാര്യം കഴിഞ്ഞ ദിവസം പൊലീസിനെ അറിയിക്കുകയായിരുന്നു.

ഈ വീഡിയോക്കെതിരെ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചവരെയും പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടവരെയും യുവാവും സുഹൃത്തുക്കളും ഫോണ്‍വഴി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

വിദേശത്ത് നിന്ന് ഇന്റര്‍ നെറ്റ് കോളുകള്‍ മുഖേനെയും പലരും ഭീഷണിമുഴക്കി. ഫോണ്‍ നമ്പരുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി സൈബര്‍ പൊലീസ് അറിയിച്ചു.

കൊല്ലത്തെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ഇയാളെ തിരിച്ചറിഞ്ഞതായും ഉടന്‍ പിടികൂടാനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായും എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു.

ഇയാളുടെയും വീഡിയോ ഷെയര്‍ ചെയ്തവരുടെയും സമൂഹമാധ്യമ അക്കൗണ്ടുകളും വിദേശ ഫോണ്‍ നമ്പരുകള്‍ ഉള്‍പ്പെടെയുള്ള ഒരു ഡസനോളം നമ്പറുകളും പൊലീസ് നിരീക്ഷണത്തിലാണ്.

സ്ത്രീകളെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, അശ്ലീല വീഡിയോ പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് യുവാവിനെതിരെ അന്വേഷണം പുരോഗമിക്കുന്നത്.