video
play-sharp-fill

ടിക് ടോക് കാമുകനുമായുള്ള സല്ലാപം ഭർത്താവറിഞ്ഞു, മാതാപിതാക്കളും കാമുകനും ഭർത്താവും കൈയ്യൊഴിഞ്ഞ യുവതി അനാഥാലയത്തിൽ: സംഭവം മൂവാറ്റുപുഴയിൽ

ടിക് ടോക് കാമുകനുമായുള്ള സല്ലാപം ഭർത്താവറിഞ്ഞു, മാതാപിതാക്കളും കാമുകനും ഭർത്താവും കൈയ്യൊഴിഞ്ഞ യുവതി അനാഥാലയത്തിൽ: സംഭവം മൂവാറ്റുപുഴയിൽ

Spread the love

സ്വന്തം ലേഖിക

മൂവാറ്റുപുഴ: ടിക് ടോക് താരമായിരുന്ന വീട്ടമ്മ ഒടുവില്‍ എത്തിച്ചേര്‍ന്നത് അനാഥാലയത്തില്‍. ടിക് ടോകില്‍ നൂറു കണക്കിന് ആരാധകരെ നേടിയ വീട്ടമ്മയ്ക്കാണ് ഒടുവില്‍ ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട് അനാഥാലയത്തില്‍ അഭയം തേടേണ്ടി വന്നത്.

ആരാധകരെ സമ്മാനിച്ച ടിക് ടോക്ക് തന്നെയാണ് ഇവരുടെ ജീവതത്തില്‍ വില്ലനായത്. ടിക് ടോക്ക് വീഡിയോകള്‍ വൈറലായതോടെ കടുത്ത ആരാധകനെന്ന് പറഞ്ഞ് വീട്ടമ്മയുമായി ഒരു യുവാവ് സൗഹൃദം സ്ഥാപിക്കുകയും പിന്നീട്പ്രണയത്തിലേക്കെത്തുകയുമായിരുന്നു. ഇതോടെയാണ് വീട്ടമ്മയുടെ കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടമ്മയും യുവാവും ചേര്‍ന്നുള്ള സെല്‍ഫി ഇവര്‍ ഫോണില്‍ സൂക്ഷിച്ചിരുന്നു.

സെല്‍ഫിക്ക് ഒപ്പം പ്രണയത്തില്‍ ചാലിച്ച അടിക്കുറിപ്പോടെ സൂക്ഷിച്ച ഈ ചിത്രം വീട്ടമ്മയുടെ ഭര്‍ത്താവ് കണ്ടതോടെയാണ് പ്രശ്നം ആരംഭിച്ചത്. തുടര്‍ന്ന് ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ ഇവര്‍ അഭയം തേടി മാതാപിതാക്കളെ സമീപിച്ചു.

എന്നാല്‍ അവരും കൈയ്യൊഴിയുകയായിരുന്നു. ഇതോടെ ഇവര്‍ കാമുകന്റെ അടുത്തെത്തി. കാമുകനും വീട്ടമ്മയെ സ്വീകരിക്കാന്‍ തയ്യാറായില്ല.

തുടര്‍ന്ന് ഭര്‍ത്താവിനെയും മാതാപിതാക്കളെയും കാമുകനെയും വിളിച്ചുവരുത്തി പോലീസ് സംസാരിച്ചെങ്കിലും വീട്ടമ്മയെ ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ പോലീസ് വീട്ടമ്മയെ അനാഥാലയത്തിലെത്തിക്കുകയായിരുന്നു.

Tags :