ടിക് ടോക് ആപ്പിന് കടിഞ്ഞാണിടാനൊരുങ്ങി കേരള പൊലീസ്

ടിക് ടോക് ആപ്പിന് കടിഞ്ഞാണിടാനൊരുങ്ങി കേരള പൊലീസ്


സ്വന്തം ലേഖകൻ

കോട്ടയം: യുവാക്കളുടെ ഹരമായിരുന്ന ചൈനീസ് ആപ്പ് മ്യൂസിക്ലിക്ക് ശേഷം ഇന്ന് വൻതരംഗമായിരിക്കുന്ന മറ്റൊരു ആപ്പാണ് ടിക് ടോക്. ഇപ്പോൾ പ്രായബേധമന്യേ എല്ലാവരും ടിക് ടോക്ക് വീഡിയോകൾ ചെയ്യുന്നു. എന്നാൽ മാന്യമല്ലാത്തതും അധിക്ഷേപകരവുമായ ടിക്ടോക്ക് വീഡിയോകൾക്ക് കടിഞ്ഞാണിടാനൊരുങ്ങുകയാണ് കേരള പൊലീസ്.

പ്രേമം തകർന്നത് ആഘോഷിക്കാനും തേച്ചിട്ട് പോയ അവനെ/ അവളെ ചീത്ത വിളിച്ച് അവഹേളിക്കുകയും ചെയ്യുന്ന വീഡിയോകളാണ് കേരള പൊലീസിനെ ഇത്തരമൊരു നടപടിയെടുക്കാൻ പ്രേരിപ്പിച്ചത്. സതീഷന്റെ മോനെ തെറി വിളിക്കുന്ന പെൺകുട്ടികളുടെ വീഡിയോ ഈയടുത്ത് വൈറലായിരുന്നു. അതേ സമയം തന്നെ മലപ്പുറത്തെ കിളിനക്കോട് വെച്ച് പെൺകുട്ടികൾക്ക് അധിക്ഷേപമേൽക്കേണ്ടി വന്നതും വാട്ടസ്ആപ്പ് വീഡിയോ കാരണമായിരുന്നു. അതിന് മറുപടി നൽകിയ നാട്ടുകാരായ ആളുകളുടെ വീഡിയോ പിന്നീട് വൻ വിമർശനത്തിനാണ് വഴിവെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ രൂപത്തിൽ പുറത്തിറങ്ങിയ മലപ്പുറത്തെ അബ്ദു റസാക്കിന് മറുപടി കൊടുത്തുള്ള വീഡിയോയും വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. പെൺകുട്ടികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിരവധി പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞത്. സാമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ സഭ്യതയും മാന്യതയും പുലർത്തണമെന്നും ശ്രദ്ധയോടെ, പരസ്പര ബഹുമാനത്തോടെയാകണം നമ്മുടെ ഇടപെടലുകൾ എന്നും കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നു. ലോകത്തെ അഞ്ചാമത്തെ വലിയ ആപ്പ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ആപ്പാണ് ടികി ടോക്. ഡു ഇൻ എന്ന ആപ്പും മ്യൂസിക്ലിയും സമന്വയിപ്പിച്ചാണ് ടിക് ടോക് ഉണ്ടാക്കിയിരിക്കുന്നത്. വിപണി ഒന്നടങ്കം കീഴടക്കിയ ഈ ആപ്പിന് 50 കോടിയിലധികമാണ് ഉപഭോക്താക്കൾ.

കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നമ്മുടെ നാടിനിതെന്തെന്തുപറ്റി? സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം അവഹേളിക്കുകയും ഭീഷണിപെടുത്തുകയും ചെയ്യുന്ന ലൈവ് വിഡിയോകളും ടിക് ടോക് വീഡിയോകളുമാണ് ഇപ്പോൾ മാധ്യമങ്ങളിലെയും സൈബർലോകത്തെയും സംസാരവിഷയം.അതിരുകടക്കുന്ന ഇത്തരം പ്രവണതകൾ കലുഷിതമായ സാമൂഹിക അവസ്ഥയാണ് സൃഷ്ടിക്കുന്നത്. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്‌ബോൾ സഭ്യതയും മാന്യതയും പുലർത്തുക തന്നെ വേണം. ശ്രദ്ധയോടെ, പരസ്പര ബഹുമാനത്തോടെയാകട്ടെ നമ്മുടെ ഇടപെടലുകൾ