ടിക് ടോക്കിന് പൂട്ടിടാനൊരുങ്ങി അമേരിക്കയും ; ഇന്ത്യയ്ക്ക് പിന്നാലെ ടിക് ടോക് ഉൾപ്പടെയുള്ള ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിക്കുമെന്ന് അമേരിക്ക
സ്വന്തം ലേഖകൻ
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന് പിന്നാലെ ഇന്ത്യ ടിക് ടോക് ഉൾപ്പടെയുള്ള ചൈനീസ് ആപ്ലീക്കേഷനുകൾ നിരോധിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യക്ക് പിന്നാലെ ടിക് ടോക് ഉൾപ്പടെയുള്ള ചൈനീസ് അപ്ലിക്കേഷനുകൾ അമേരിക്കയും നിരോധിക്കാൻ ഒരുങ്ങിയിരിക്കുകയാണ്.
ചൈനീസ് ആപ്ലീക്കേഷനുകളെ അമേരിക്ക നിരീക്ഷിക്കുന്നുണ്ടെന്നും ഇത്തരം കാര്യങ്ങൾ ഗൗരവമായി തന്നെ കാണുകയാണെന്നും അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഒന്നുകൂടെ ശക്തിപ്പെടുത്താൻ ചൈനീസ് ആപ്പുകളുടെ നിരോധനത്തിലൂടെ സാധിക്കുമെന്ന് മൈക്ക് പോംപിയോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു ഇതിന് പിന്നാലെ യാണ് വീണ്ടും ചൈനീസ് ആപ്പുകൾക്കെതിരെ പോംപിയോ രംഗത്ത് വന്നിരിക്കുന്നത്.
ടിക് ടോകിലൂടെ വ്യക്തിവിവരങ്ങൾ കൈകാര്യം ചെയ്യുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമോ എന്ന് യുഎസിലെ നിയമവിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തുന്ന രഹസ്യാന്വേഷണങ്ങൾക്ക് അമേരിക്കയിൽ നിന്നുള്ള ആഭ്യന്തര കമ്ബനികളോട് ചൈന പിന്തുണ ആവശ്യപ്പെടുമോ എന്ന ഭയവും അമേരിക്കക്കുണ്ട്. ഈ സാഹചര്യത്തിലാണ് ചൈനീസ് അപ്ലിക്കേഷനുകൾ നിരോധിക്കാൻ അമേരിക്കയും ആലോചിക്കുന്നത്.
എന്നാൽ ടിക് ടോകുമായി ബന്ധമില്ലെന്നാണ് ചൈനയുടെ അവകാശവാദം. നേരത്തെ ടിക് ടോക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചിരുന്നു. അതിന്് പിന്നാലെ ചൈനീസ് പങ്കാളിത്തമുള്ള രണ്ട് കമ്പനികളെ അമേരിക്ക നേരത്തെ നിരോധിച്ചിരുന്നു.