കൂട്ടിക്കൽ തേൻപുഴയിൽ പുലിയെ കണ്ടതായി നാട്ടുക്കാർ. പ്രദേശവാസി ജോസാണ് തേൻപുഴ ജംഗ്ഷനിൽ പുലിയോട് കണ്ടതായി നാട്ടുകാരോട് പറഞ്ഞത്. കുറ്റിപ്ലാങ്ങാട് ഉറുമ്പിക്കര ആദിവാസി കോളനിയിൽ പുലി വളർത്തു നായയെ പിടികൂടിയിരുന്നു.
തേൻ പുഴയിലെ സ്വകാര്യ റബ്ബർ തോട്ടം കാട് വളർന്ന നിലയിലാണ്.പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്. എന്നാൽ ആദ്യമായാണ് പുള്ളിയുടെ സാന്നിധ്യമുണ്ടാവുന്നത്.എന്നാൽ വനം വകുപ്പിൽ നിന്ന് ഇത് സംബന്ധിച്ച് സ്ഥിരീകരണമുണ്ടായിട്ടില്ല.