വയനാട് പെരുന്തട്ടയില്‍ വീണ്ടും വന്യമൃഗ ആക്രമണം; വളർത്തുമൃഗത്തെ കൊന്നു ഭക്ഷിച്ച് കടുവ
കൽപ്പറ്റ: വന്യ മൃഗങ്ങളെ കൊണ്ട് വലഞ്ഞ് ജനം. പെരുന്തട്ടയില്‍ വീണ്ടും വന്യമൃഗം പശുവിനെ കൊന്നു. സുബ്രഹ്മണ്യന്റെ പശുവിനെയാണ് കൊന്നു ഭക്ഷിച്ചത്.
കടുവയെ പിടിക്കുന്നതിനു കൂടു സ്ഥാപിച്ചിടത്തുനിന്നും ഒന്നര കിലോമീറ്റർ അകലെയാണ് വീണ്ടും കടുവയുടെ ആക്രമണം.കോഫീ ബോർഡ് തോട്ടത്തിനു സമീപത്താണ് പശുവിന്റെ ജഡം കണ്ടെത്തിയത്.
കഴിഞ്ഞ രാത്രിയാണ് ആക്രമണമുണ്ടായത്.പെരുന്തട്ട, വെള്ളാരംകുന്ന് എന്നിവിടങ്ങളില്‍ കുറച്ചു നാളുകളായി വന്യമൃഗ ആക്രമണം രൂക്ഷമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വന്യമൃഗം കൊന്ന പശുവിനെയും കൊണ്ടു നാട്ടുകാർ കഴിഞ്ഞ ദിവസം ദേശീയപാത ഉപരോധിച്ചിരുന്നു. തുടർന്ന് കടുവയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കടുവയെ പിടിക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് വീണ്ടും ആക്രമണം.
Third Eye News Live
0