video
play-sharp-fill
വീട്ടുമുറ്റത്തെ കിണറ്റിൽ പുള്ളിപ്പുലി ; രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു

വീട്ടുമുറ്റത്തെ കിണറ്റിൽ പുള്ളിപ്പുലി ; രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു

 

സ്വന്തം ലേഖകൻ

കൽപ്പറ്റ: വീട്ടുമുറ്റത്തെ കിണറ്റിൽ പുള്ളിപ്പുലി. വയനാട് ജില്ലയിലെ വൈത്തിരിയിലാണ് സംഭവം. വട്ടവയൽ സ്വദേശി ഗോപിയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുള്ളിപ്പുലി വീണത്. സ്ഥലം ജനവാസ മേഖലയാണെങ്കിലും കാടിനോട് ചേർന്ന പ്രദേശമാണ്.

കിണറ്റിൽ വീണ പുലിയെ പുറത്തെടുക്കാൻ വനംവകുപ്പ് നടപടി തുടങ്ങി. പുലിയെ കയറുകെട്ടി പുറത്തെത്തിക്കാനുളള ശ്രമമാണ് നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച്ച പുലർച്ചെയാണ് പുളളിപ്പുലി കിണറ്റിൽ വീണത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ആഴമില്ലാത്ത കിണറാണ്. പുലിക്ക് പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.