മൂന്ന് മാസത്തോളം പ്രായമുള്ള രണ്ട് കടുവ കുഞ്ഞുങ്ങൾ ; 900 കണ്ടിയിലും കടുവയുടെ സാന്നിധ്യം

Spread the love

വയനാട് : 900 കണ്ടിയില്‍ കടുവ കുഞ്ഞുങ്ങളെ കണ്ടെത്തി. മൂന്ന് മാസത്തോളം പ്രായമുള്ള രണ്ട് കടുവ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്.

video
play-sharp-fill

രാത്രിയില്‍ ഏലത്തോട്ടത്തില്‍ പോയ ജീപ്പ് ഡ്രൈവർമാരാണ് ദൃശ്യം എടുത്തത്. പെരുന്തട്ടയില്‍ പശുക്കളെ കൊന്ന കടുവയ്ക്കായി കെണി വച്ച്‌ കാത്തിരിക്കുന്നതിനിടയാണ് കടുവ കുഞ്ഞുങ്ങളെ കണ്ടെത്തിയത്.

അതിനിടെ കണ്ണൂരിലെ ഇരിട്ടി താലൂക്കിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തി. ജനുവരി ആറ് തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണി വരെ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയില്‍ പൊതുജനങ്ങള്‍ ഒത്തുകൂടുന്നത് നിരോധിച്ച്‌ കണ്ണൂർ ജില്ലാ കലക്ടർ അരുണ്‍ കെ വിജയൻ ഉത്തരവ് പുറപ്പെടുവിച്ചു. ബിഎൻഎസ്‌എസ് സെക്ഷൻ 13 പ്രകാരമാണ് ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഉത്തരവ് ലംഘിക്കുന്ന സാഹചര്യത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന വ്യക്തികള്‍ക്കെതിരെ ഭാരതീയ ന്യായസംഹിത  പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടർ അറിയിച്ചു. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയില്‍ പുലിയുടെ സാന്നിധ്യം കണ്ടതിനാല്‍ പൊതുജനങ്ങള്‍ക്ക് അപകടം ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന് ഇരിട്ടി തഹസില്‍ദാർ റിപ്പോർട്ട് ചെയ്തിരുന്നു.