ഏലത്തോട്ടത്തിലെ കുഴിയില്‍വീണ കടുവയെ പെരിയാര്‍ കടുവാസങ്കേതത്തില്‍ തുറന്നുവിട്ടു; ആവശ്യമായ ചികിത്സ നല്‍കിയതായി അധികൃതർ

Spread the love

കുമളി: ചെല്ലാർകോവില്‍മെട്ടില്‍ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ കുഴിയില്‍ വീണ കടുവയെ പെരിയാർ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു.

video
play-sharp-fill

ഗവിക്ക് സമീപമുള്ള പാണ്ഡ്യൻതോട് എന്ന ഭാഗത്താണ് ഞായറാഴ്ച രാത്രി തുറന്നുവിട്ടത്. കടുവകളുടെ സാന്നിധ്യം കുറഞ്ഞ വനമേഖലയായതിനാലാണ് ഇവിടം തിരഞ്ഞെടുത്തത്.

മയക്കുവെടിവെച്ച്‌ പിടികൂടി തേക്കടിയിലെത്തിച്ച കടുവയ്ക്ക് പരിശോധനകള്‍ക്ക് ശേഷം ആവശ്യമായ ചികിത്സ നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖത്ത് തറച്ചിരുന്ന മുള്ളൻപന്നിയുടെ മുള്ളും നീക്കംചെയ്തു. നായയും ഒപ്പമുണ്ടായിരുന്നതിനാല്‍ പേവിഷബാധയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പും നല്‍കി. നിരീക്ഷണത്തിനു ശേഷമാണ് വനത്തില്‍ തുറന്നുവിട്ടത്.