play-sharp-fill
കോട്ടയം ജില്ലാതിര്‍ത്തിയിലെ മലയോരങ്ങളില്‍ കടുവയുടെ സാന്നിധ്യം ; പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെ അടക്കം കടുവ പിടികൂടി ; ഭീതിയോടെ ജനം

കോട്ടയം ജില്ലാതിര്‍ത്തിയിലെ മലയോരങ്ങളില്‍ കടുവയുടെ സാന്നിധ്യം ; പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെ അടക്കം കടുവ പിടികൂടി ; ഭീതിയോടെ ജനം

കോട്ടയം : ജില്ലാതിര്‍ത്തിയിലെ മലയോരങ്ങളില്‍ കടുവയുടെ സാന്നിധ്യം. പമ്പാവാലി, മതമ്ബ പ്രദേശങ്ങളില്‍ കടുവയെ നേരില്‍ കണ്ടതായുള്ള വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമായി. പീരുമേട്, പരുന്തുംപാറ പ്രദേശങ്ങളിലും പ്രദേശവാസികള്‍ കടുവയെ കണ്ടു. മുണ്ടക്കയം ടിആര്‍ ആന്‍ഡ് ടി എസ്‌റ്റേറ്റില്‍ കഴിഞ്ഞ വര്‍ഷം കടുവയെ കണ്ട ടാപ്പിംഗ് തൊഴിലാളി സ്ത്രീ ഭയന്നോടി. ഓട്ടത്തിനിടയില്‍ വീണ് പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെ കൂട് സ്ഥാപിച്ചെങ്കിലും കടുവയെ പിടികൂടാന്‍ സാധിച്ചില്ല.

പീരുമേട്, കുട്ടിക്കാനം, നിര്‍മലഗിരി വനയോരമേഖലയില്‍ കടുവയെ കണ്ടവരുണ്ട്. ദിവസം മുപ്പതു കിലോമീറ്റര്‍ ചുറ്റളവില്‍ കടുവ ഇര പിടിക്കാന്‍ നീങ്ങാറുള്ളതായി വനപാലകര്‍ പറയുന്നു. കെകെ റോഡില്‍ വളഞ്ഞാങ്ങാനത്തിനു സമീപം രാത്രി കെഎസ്‌ആര്‍ടിസി ബസിനു മുന്നില്‍ അടുത്തയിടെയും കടുവയെയും കരടിയെയും കാണാനിടയായി.

ബുധനാഴ്ച പുലര്‍ച്ചെ പരുന്തുംപാറയ്ക്ക് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച കാറിന് മുമ്ബിലൂടെ കടുവ റോഡ് മുറിച്ചുകടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കാറിനു മുന്നിലേക്ക് ചാടിയ കടുവ ബഹളംവച്ചപ്പോള്‍ ഓടിമറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുവയെ കൂടാതെ കാട്ടുപോത്തിന്‍റെയും കാട്ടാനയുടെയും സാന്നിധ്യവും മേഖലയിലുണ്ട്. പരുന്തുംപാറയില്‍ കടുവ സാന്നിധ്യം ഉണ്ടായതോടെ പ്രദേശവാസികളും വിനോദസഞ്ചാരികളും ഭീതിയിലാണ്. ജനവാസമേഖല കൂടിയാണ് ഇവിടം. രാപകല്‍ വാഹനം കടന്നുപോകുന്ന പ്രധാന പാതയിലാണ് കഴിഞ്ഞദിവസം കടുവയെ കണ്ടതും. സഞ്ചാരികള്‍ വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും വഴിയോരത്ത് നിറുത്തുന്നതും പതിവാണ്.

മകരവിളക്ക് ദര്‍ശിക്കാന്‍ നിരവധി പേരാണ് പരുന്തുംപാറയില്‍ എത്തുന്നത്. പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെ അടക്കം കടുവ മുന്‍പ് പിടികൂടിയിട്ടുണ്ട്. തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ ഭയപ്പാടോടെയാണ് പണിക്കിറങ്ങുന്നത്.