
പാലക്കാട്: മണ്ണാര്‍ക്കാട് ജനവാസ മേഖലയില്‍ കടുവ ഇറങ്ങി. പശുക്കിടാവിനെ കൊന്നു. തത്തേങ്ങലം താണിയങ്ങാട് പ്രദേശത്താണ് കടുവ ഇറങ്ങിയത്.
മേലേതില്‍ ബഷീറിന്റെ ഒന്നര വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കടിച്ചു കൊന്നത്.
ഇന്ന് വൈകുന്നേരം നാലര മണിയോടെയാണ് സംഭവം. കടുവ പശുക്കിടാവിനെ ആക്രമിക്കുന്നത് ബഷീര്‍ നേരില്‍ കണ്ടു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വനം വകുപ്പ് പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



