പാലക്കാട്‌ ജനവാസ മേഖലയില്‍ വീണ്ടും പുലി; പുലി വളർത്ത് നായയെ പിടിച്ചു

Spread the love

പാലക്കാട്: മലമ്പുഴ എലിവാലിലെ ജനവാസ മേഖലയില്‍ വീണ്ടും പുലി. ജനവാസ മേഖലയില്‍ എത്തിയ പുലി വളർത്ത് നായയെ പിടിച്ചു.

എലിവാല്‍ സ്വദേശി കൃഷ്ണൻറെ വീട്ടിലാണ് വീണ്ടും പുലിയെത്തി നായയെ പിടികൂടിയത്. കഴിഞ്ഞ പതിനാലാം തീയതിയും ഇവിടെ പുലിയെത്തി നായയെ പിടികൂടിയിരുന്നു.

അതേസമയം മൂന്നാറില്‍ വീട്ടുമുറ്റത്ത് പുലിയെത്തി. ഓട്ടോറിക്ഷ തൊഴിലാളിയായ രവിയുടെ ‍വീട്ടിലാണ് പുലി എത്തിയത്. വീട്ടുമുറ്റത്ത് കിടന്ന വളർത്തുനായയെ പുലി കൊന്നു. മൂന്നാർ ദേവികുളം സെൻട്രല്‍ ഡിവിഷനില്‍ ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group