video
play-sharp-fill

വന്യജീവികളുടെ വംശ നിയന്ത്രണം; സംസ്ഥാനം സുപ്രീംകോടതിയിലേക്ക് ; കടുവയുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ നാളെ സർവകക്ഷിയോഗം

വന്യജീവികളുടെ വംശ നിയന്ത്രണം; സംസ്ഥാനം സുപ്രീംകോടതിയിലേക്ക് ; കടുവയുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ നാളെ സർവകക്ഷിയോഗം

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: വന്യജീവികളുടെ ജനന നിയന്ത്രണം തടയുന്നതിനുള്ള സാധ്യത തേടി സുപ്രിം കോടതിയെ സമീപിക്കുമെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ . ഹർജി സമർപ്പിക്കുന്നതിന് മുന്നോടിയായി നിയമോപദേശം തേടിയിട്ടുണ്ട്.

ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം നിരന്തരം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് സർക്കാരിൻറെ ഈ പുതിയ നീക്കം. നിയമോപദേശം ലഭിച്ചു കഴിഞ്ഞാലുടൻ സുപ്രിം കോടതിയിൽ ഹർജി ഫയൽ ചെയ്യും.വന്യമൃഗ ശല്യത്തെ കുറിച്ച് പഠിക്കാൻ കെ എഫ് ആർ ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട്ടിൽ കടുവയുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ സർവകക്ഷി യോഗം ചേരുമെന്ന് മന്ത്രി പറഞ്ഞു. ഇതിൽ ഉയരുന്ന നിർദേശങ്ങൾ സർക്കാർ ഗൗരവമായി എടുക്കും.
ദ്രുത കർമ സേനയുടെ അംഗ ബലം കൂട്ടും.
ഉദ്യോഗസ്ഥര്‍ ശ്രദ്ധയോടെ ഇടപെടുന്നത് കേന്ദ്രനിയമങ്ങളും കോടതിവിധിയും കാരണമെന്നും മന്ത്രി പറഞ്ഞു.

ജനത്തിന്റെ ജീവൽ പ്രശ്നങ്ങൾ രാഷ്ട്രീയ ആയുധമാക്കരുത്. സമരമല്ല സഹകരണമാണ് ഈ വിഷയത്തിൽ വേണ്ടതെന്നും മന്ത്രി ആവശ്യപ്പെട്ടു.

Tags :