
കടുവയുടെ ആക്രമണത്തില്‍ 45കാരിക്ക് ദാരുണാന്ത്യം. അരുണ അരുണ്‍ റാവുത്ത് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ സിന്ധേവാഹി വനമേഖലയില്‍ ശനിയാഴ്ച വൈകുന്നേരം സംഭവം നടന്നതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
കൃഷിയിടത്തില്‍ പരുത്തി ശേഖരിക്കാൻ പോകുന്നതിനിടെയാണ് ഇവരെ കടുവ ആക്രമിച്ചതെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. കഴിഞ്ഞ 2019 മുതൽ 2024 വരെയുള്ള വർഷത്തിനിടെ രാജ്യത്തെ കടുവാ ആക്രമണങ്ങളില്‍ നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


