
ഇരിട്ടി: ഇരിട്ടി- വീരാജ് പേട്ട റൂട്ടില്‍ മാക്കൂട്ടത്ത് കാറിനു മുന്നിലേക്ക് പുലി ചാടി. ഇരിട്ടി ചാക്കാട് സ്വദേശികളായ കെഎസ്ഇബി ജീവനക്കാരൻ അനീഷും സുഹൃത്ത് ജ്യോതിഷും സംഘവും വീരാജ് പേട്ടയിലേക്കു പോകുന്നതിനിടെയായിരുന്നു സംഭവം.
കാറിനു മുന്നിലായി ചാടിയ പുലി പിന്നീട് റോഡ് മുറിച്ചുകടന്നു കാട്ടിലേക്ക് പോകുകയായിരുന്നു. ബുധനാഴ്ച (26/11/25) രാവിലെ പത്തോടെയായായിരുന്നു സംഭവം. റീല്‍സ് ചിത്രീകരണത്തിനായി കാറിലിരുന്നു മൊബൈലില്‍ ദൃശ്യങ്ങള്‍ പകർത്തുന്നതിനിടെയാണ് പുലി എത്തിയത്. മാക്കൂട്ടം മേഖലയില്‍ കാട്ടാനകളെ ഉള്‍പ്പെടെ ഇടയ്ക്ക് കാണാറുണ്ടെങ്കിലും പുലിയെ കാണുന്നത് അപൂർവമാണ്.



