
തൃശ്ശൂർ: ചാലക്കുടി ടൗണിൽ ഇറങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടാൻ തീരുമാനം. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്.
എന്നാൽ നിലവിൽ ഇതുവരെ പുലിയെ സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ജനപ്രതിനിധികളടക്കം വലിയ വിമർശനങ്ങളാണ് യോഗത്തിൽ ഉയർത്തിക്കാട്ടിയത്. മൂന്നാഴ്ചകളോളമായി ചാലക്കുടി നഗരത്തോട് ചേർന്ന് വിവിധ മേഖലകളിൽ പുലിയുടെ സാന്നിധ്യം അറിഞ്ഞിരുന്നു. എന്നിട്ടും പുലിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
പുലിയെ പിടികൂടുന്ന ഒരു തമാശയായി കാണരുതെന്നും വളരെ ഗൗരവത്തോടെ ഈ വിഷയത്തെ നോക്കിക്കാണണമെന്നും ജനപ്രതിനിധികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യം മുന്നിൽ കണ്ടാണ്, പുലിയെ കണ്ടാൽ കണ്ടമാത്രയിൽ തന്നെ മയക്കുവെടി വയ്ക്കണമെന്ന തീരുമാനം കളക്ടർ യോഗത്തിൽ അറിയിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുപ്പതാം തീയതി ചാലക്കുടിയോട് ചേർന്ന് പുലിയെത്തിയതായുള്ള ദൃശ്യങ്ങളാണ് അവസാനമായി ലഭിച്ചത്. നാലു കൂടുകളും,
49 ക്യാമറകളാണ് ചാലക്കുടി നഗരത്തിലടക്കം വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്.