ടിക് ടോക് പ്രണയം തലയ്ക്കുപിടിച്ചു ; പതിനാറുകാരി കാമുകനെ തേടി ചെന്നെയിൽ , ഇരുവരെയും കോടതിയിൽ ഹാജാരാക്കി
സ്വന്തം ലേഖകൻ
അത്തോളി: ടിക് ടോക്ക് ആപ്പിലൂടെ പരിചയപ്പെട്ട് പ്രണയം തലയ്ക്കുപിടിച്ചതോടെ പതിനാറുകാരി കാമുകനെ തേടി ചെന്നൈയിലെത്തി. പെൺകുട്ടിക്ക് 16 വയസു മാത്രമേ പ്രായമായുള്ളൂവെന്ന് അറിഞ്ഞതോടെ യുവാവ് തിരികെ നാട്ടിലെത്തിച്ചു.
അത്തോളി പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട പെൺകുട്ടിയാണ് രണ്ടു ദിവസം മുമ്പ് ചെന്നൈയിൽ ജോലി ചെയ്യുന്ന തൃശൂർ പഴയന്നൂർ സ്വദേശിയായ യുവാവിനെ തേടിയെത്തിയത്. പെൺകുട്ടി വിളിച്ചതനുസരിച്ച് യുവാവ് റെയിൽവെ സ്റ്റേഷനിലെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് പെൺകുട്ടിക്ക് 16 വയസ്സു മാത്രമേ ആയിട്ടുള്ളൂവെന്ന് തിരിച്ചറിഞ്ഞ യുവാവ് പെൺകുട്ടിയോട് തിരിച്ചു പോകാൻ ആവശ്യപ്പെട്ടു. എന്നാൽ തിരിച്ചു പോകാൻ തയ്യാറാകാത്തതിനെ തുടർന്ന് യുവാവ് പെൺകുട്ടിയെയും കൂട്ടി കോഴിക്കോട്ടെത്തുകയായിരുന്നു. വിവരം അറിയിച്ചതോടെ അത്തോളി പോലീസ് റെയിൽവെ സ്റ്റേഷനിലെത്തുകയും പേരാ്ബ്ര മജിസ്ടേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. പിന്നീട് പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.