ടിക് ടോക്ക് വിലക്ക് നീക്കിയിട്ടില്ല; പ്രവർത്തിക്കുന്നത് ഹോം പേജ് മാത്രം; വാര്‍ത്തകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍

Spread the love

ഡൽഹി: ടിക് ടോക്ക് നിരോധനം പിൻവലിക്കാൻ ഉത്തരവിട്ടിട്ടില്ല എന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ.

ടിക് ടോക്കിന്റെ നിരോധനം നീങ്ങിയെന്ന തരത്തില്‍ വാർത്തകള്‍ പ്രചരിച്ചതോടെയാണ് വിഷയത്തില്‍ സർക്കാർ വ്യക്തത വരുത്തിയത്. ടിക് ടോക്കിന് ഇപ്പോഴും ഇന്ത്യയില്‍ വിലക്ക് നിലനില്‍ക്കുന്നുണ്ട്.

വിലക്ക് നീങ്ങിയെന്ന തരത്തിലുള്ള പ്രസ്താവനയിലും വാർത്തകളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സർക്കാർവൃത്തങ്ങള്‍ അറിയിച്ചു. ടിക് ടോക്കിന്റെ വെബ്സൈറ്റ് ലഭ്യമാണെങ്കിലും ഹോം പേജ് മാത്രമാണ് പ്രവർത്തിക്കുന്നത്. മറ്റ് പേജുകള്‍ പ്രവർത്തിക്കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിക് ടോക്ക് ആപ്പ് ലഭ്യമല്ല. ഇന്ത്യയിലെ ആപ്പ് സ്റ്റോറുകളിലും ടിക് ടോക്ക് ആപ്പ് ലഭ്യമല്ല. ഇന്റർനെറ്റ് സേവനദാതാക്കളും ടിക് ടോക്കിനും വെബ്സൈറ്റിനും വിലക്ക് തുടരുന്നുണ്ട്.