ദുബായ് : പ്രവാസികൾക്ക് കനത്ത തിരിച്ചടി. വിമാന ടിക്കറ്റുകളുടെ നിരക്ക് കുത്തനെ ഉയർത്തിയിരിക്കുകയാണ് വിമാന കമ്പനികൾ.
അവധിക്കാലത്ത് യുഎഇയില്‍ എത്തിയ പ്രവാസി കുടുംബങ്ങളുടെ തിരിച്ചുപോക്ക് കണക്കിലെടുത്താണ് വിമാന കമ്പനികൾ നിരക്ക് ഉയർത്തിയത്. ഈ മാസം ആദ്യവാരത്തെ അപേക്ഷിച്ച് ഇപ്പോഴത്തെ ടിക്കറ്റ് ചാർജുകൾ രണ്ടിരട്ടിയിലധികമായി കൂടിയിട്ടുണ്ട്.
ജൂണ്‍ ആദ്യവാരത്തിൽ ബലിപെരുന്നാള്‍ വരുന്നതോടെ ഇനിയും നിരക്ക് ഉയരാനുള്ള സാധ്യത ഏറെയാണ്. യുഎഇയിലെ മധ്യവേനല്‍ അവധി ജൂണ്‍ 26ന് ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ഉയർന്ന നിരക്ക് കുറയണമെങ്കില്‍ സെപ്റ്റംബർ പകുതി കഴിയും. ഈയൊരു സാഹചര്യത്തിൽ യാത്ര ചെലവിനായി ഓരോ കുടുംബങ്ങളും ലക്ഷങ്ങൾ മാറ്റി വയ്ക്കേണ്ടിവരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ മാസം ആദ്യവാരം 400 ദിർഹത്തിന് വണ്‍വേ നാട്ടിലേക്കു കിട്ടിയിരുന്ന ടിക്കറ്റിന് ഇപ്പോള്‍ 900 ദിർഹത്തിനു മുകളിലാണ് നിരക്ക്.
ബുക്ക് ചെയ്യാൻ വൈകുന്തോറും നിരക്ക് കൂടി വരുന്നത് പ്രവാസികളിൽ ആശങ്ക കൂട്ടുന്നു. നാലംഗ കുടുംബത്തിനു നാട്ടില്‍ പോകണമെങ്കില്‍ കുറഞ്ഞതു 4000 ദിർഹമെങ്കിലും വേണ്ടിവരും. ചില വിമാന കമ്ബനികളുടെ വെബ്സൈറ്റില്‍ നിരക്ക് അല്‍പം കുറച്ചു കാണിക്കുമെങ്കിലും വിവരങ്ങള്‍ നല്‍കി മുന്നോട്ടു പോകുമ്ബോള്‍ 30 കിലോ ലഗേജ് വേണമെങ്കില്‍ അധികമായി തുക നൽകേണ്ട അവസ്ഥയാണ്.