ടിക് ടോക്ക് വീഡിയോ ചെയ്യാനുള്ള ശ്രമത്തിനിടെ പതിനേഴുകാരന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
കൊൽക്കത്ത: ടിക് ടോക്കിൽ വീഡിയോ ചെയ്യാനുള്ള ശ്രമത്തിനിടെ പതിനേഴുകാരന് ദാരുണാന്ത്യം. കൊൽക്കത്തയിലെ പിർഗഞ്ചയിൽ സുഹൃത്തുക്കൾക്കൊപ്പം ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെ കരീം ഷെയ്ഖാണ് മരണപ്പെട്ടത്. കരീം ഷെയ്ഖിനെ ഇലക്ട്രിക് പോസ്റ്റിൽ ബന്ധിച്ച ശേഷം മുഖം പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് സുഹൃത്തുക്കൾ മുറുക്കെ കെട്ടിയിട്ടു. കെട്ടിയിട്ട അവസ്ഥയിൽ നിന്ന് രക്ഷപെടുന്നത് ചിത്രീകരിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് സുഹൃത്തുക്കളും ഇതിന് സഹായികളായി ഉണ്ടായിരുന്നു.
എന്നാൽ വീഡിയോ ഷൂട്ട് ചെയ്യുന്നത് 10 മിനിറ്റോളം നീണ്ടപ്പോൾ ശ്വാസം മുട്ടി കരീം മരിക്കുകയായിരുന്നു. കരീം മരിച്ചെന്ന് മനസിലായതോടെ പേടിച്ച സുഹൃത്തുക്കൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കരീം സുഹൃത്തുക്കളും ടിക് ടോക്കിൽ വളരെ സജീവമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വളരെ അപകടരമായ രീതിയിലാണ് ടിക്‌ടോക്ക് ചിത്രീകരണം നടത്തിയത്. ഗ്രാമവാസികളാണ് കരീമിനെ ബോധമില്ലാത്ത അവസ്ഥയിൽ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ടിക് ടോക് വീഡിയോ ചെയ്യുന്നതിൽ കരീം അത്യാസക്തനായിരുന്നുവെന്ന് ബന്ധു റെയ്ബുൾ ഇസ്ലാം പറഞ്ഞു. രണ്ടു. സുഹൃത്തുക്കൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.