play-sharp-fill
തുഷാര്‍ വെള്ളാപ്പള്ളിയെ അജ്‌മാൻ ജയിലിൽ അടച്ചു: പുറത്തിറക്കാനുള്ള ശ്രമം തുടരുന്നു

തുഷാര്‍ വെള്ളാപ്പള്ളിയെ അജ്‌മാൻ ജയിലിൽ അടച്ചു: പുറത്തിറക്കാനുള്ള ശ്രമം തുടരുന്നു

അജ്മാന്‍: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയില്‍ അറസ്റ്റില്‍. ചെക്ക് കേസുമായി ബന്ധപ്പെട്ട പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് ബി‍ഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപള്ളിയെ അറസ്റ്റ് ചെയ്തത്. ബിസിനസ് ആവശ്യത്തിനായി നല്‍കിയ ചെക്ക് സംബന്ധിച്ചാണ് കേസ്.

നേരത്തേ യു.എ.ഇയില്‍ ബിസിനസ് ഉണ്ടായിരുന്ന തുഷാര്‍ അക്കാലത്ത് നല്‍കിയ ഒരു ചെക്കിനെച്ചൊല്ലിയാണ് പൊലീസില്‍ പരാതി ലഭിച്ചത്. തൃശൂർ സ്വദേശിയായ നാസിൽ അബ്ദുല്ലയാണ് പരാതിക്കാരൻ. തുഷാറിന്റെ പങ്കാളിത്തത്തിൽ ഉണ്ടായിരുന്നതും ഇപ്പോൾ പ്രവർത്തന രഹിതവുമായ ബോയിങ് കൺസ്ട്രക്ഷൻ എന്ന കമ്പനിയുടെ സബ് കോൺട്രാക്ടർ ആയിരുന്നു പരാതിക്കാരൻ. കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് അറസ്റ്റ് നടന്നത്.


ഏത് വിധേനയെങ്കിലും തുഷാറിനെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കളും കുടുംബവും . വ്യാഴാഴ്ചയായതിനാൽ ഇന്ന് പുറത്തിറക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ പൊതു അവധിയായതിനാൽ രണ്ട് ദിവസം കൂടി തുഷാർ ജയിലിൽ കിടക്കേണ്ടി വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പത്തുവര്‍ഷം മുമ്പ് നല്‍കിയ ചെക്കിന് ഇപ്പോള്‍ സാധുത ഇല്ലെന്നാണ് തുഷാറിന്‍റെ വാദം.