‘എസ്‌എൻഡിപി എല്‍ഡിഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല; വെള്ളാപ്പള്ളിയുടെ ഇടത് അനുകൂല നിലപാടുകള്‍ വ്യക്തിപരം’; പ്രതികരിച്ച് തുഷാര്‍ വെള്ളാപ്പള്ളി

Spread the love

ആലപ്പുഴ: എൻഎസ്‌എസ് – എസ്‌എൻഡിപി ഐക്യ നീക്കത്തില്‍ പ്രതികരണവുമായി തുഷാർ വെള്ളാപ്പള്ളി.

video
play-sharp-fill

എൻഎസ്‌എസും എസ്‌എൻഡിപിയും സഹോദര സമുദായങ്ങളാണെന്നും ഐക്യം കാലഘട്ടത്തിന്‍റെ ആവശ്യമാണ്, ഐക്യ നീക്കം തെരഞ്ഞെടുപ്പ് മുൻനിർത്തി എന്നത് കോണ്‍ഗ്രസിന്‍റെ ആരോപണം മാത്രമാണ്.

തെരഞ്ഞെടുപ്പുമായി അതിനെ ബന്ധപ്പെടുത്തേണ്ടതില്ല എന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. വി ഡി സതീശന് എതിരായ വെള്ളാപ്പള്ളി നടേശന്‍റെ ആരോപണങ്ങളിലും തുഷാർ പ്രതികരണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സതീശനെ വ്യക്തിപരമായി ഉന്നംവെച്ചല്ല വിമർശനങ്ങളെന്നും സതീശന്‍റെ പ്രസ്താവനകള്‍ അനാവശ്യമാണ്. എസ്‌എൻഡിപിയ്ക്കും എൻഎസ്‌എസിനും എതിരെ മോശമായി സംസാരിച്ചു. സമുദായ നേതാക്കളില്‍ നിന്ന് ഉണ്ടായത് സ്വാഭാവിക പ്രതികരണം മാത്രം എന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ മുസ്ലീം ലീഗിനെതിരെയും തുഷാർ വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചു. ഐക്യ നീക്കം യുഡിഎഫിന് എതിരെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത് മുസ്ലിം ലീഗാണ്.

എസ്‌എൻഡിപിക്കും എൻഎസ്‌എസിനും യുഡിഎഫിനെ പരാജയപ്പെടുത്തുക എന്ന നയമില്ല. മുസ്ലീം വിഭാഗത്തെ മാറ്റി നിർത്തിയിട്ടില്ല. അവർ സ്വയം മാറി നില്‍ക്കുന്നു എന്നും തുഷാർ പറയുന്നു.