ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളിയുടെ ശ്രമങ്ങളെല്ലാം പാളി: ചെക്ക് മോഷ്ടിച്ചതെന്ന വാദവും കോടതി തള്ളി
അജ്‌മാന്‍ : ചെക്ക് കേസില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ കുരുക്ക് മുറുകുന്നു. പരാതിക്കാരനായ നാസില്‍ തന്റെ ചെക്ക് മോഷ്ടിച്ചെന്ന തുഷാറിന്റെ വാദം കോടതി തള്ളി.
തുഷാര്‍ വെള്ളാപ്പള്ളി ഒപ്പിട്ട ചെക്കാണ് കേസിലെ പ്രധാന തെളിവ്. ഇത് കോടതിയില്‍ നേരത്തേ ഹാജരാക്കിയതാണ്. ഈ ചെക്ക് നാസില്‍ മോഷ്ടിച്ചതാണെന്ന തുഷാറിന്റെ വാദത്തോട് എന്തുകൊണ്ട് അന്ന് പരാതി നൽകിയില്ലെന്ന് കോടതി ചോദിച്ചു.
അതേസമയം കേസിൽ തെളിവെടുപ്പ് നാളെ തുടങ്ങും. തെളിവ് നൽകാൻ പരാതിക്കാരനെ അജ്‌മാൻ പബ്ലിക്പ്രോസിക്യൂഷൻ വിളിപ്പിച്ചു. നാളെ രേഖകളുമായി ഹാജരാകുമെന്ന് പരാതിക്കാരനായ നാസിൽ അബ്ദുല്ല അറിയിച്ചു
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രോസിക്യൂഷന്റെ മധ്യസ്ഥതയില്‍ കേസ് ഒത്തുതീര്‍പ്പാക്കാൻ ശ്രമം നടന്നെങ്കിലും തുഷാര്‍ മുന്നോട്ട് വെച്ച തുക അംഗീകരിക്കാന്‍ നാസില്‍ തയ്യാറായില്ല. കേസ് ഒത്തുതീര്‍പ്പ് ആയില്ലെങ്കില്‍ പാസ്പോര്‍ട്ട് ജാമ്യത്തില്‍ നല്‍കിയ തുഷാറിന് കേസ് തീരും വരെ യുഎഇ വിട്ടു പോകാനാകില്ല.
ചെക്ക് കേസില്‍ വ്യാഴാഴ്ചയാണ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനില്‍ അറസ്റ്റിലായത്. ത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടില്‍ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് തുഷാർ അറസ്റ്റിലായത്. കോടതി ജാമ്യം അനുവദിച്ചതോടെ ഒന്നര ദിവസത്തെ ജയില്‍ വാസത്തിന് ശേഷം തുഷാര്‍ പുറത്തിറങ്ങി. അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം കിട്ടിയത്.