
രാഹുലിനെതിരെ പടനയിക്കാൻ , തുഷാർ വയനാട്ടിൽ എൻ.ഡി.എ സ്ഥാനാർത്ഥി
സ്വന്തംലേഖകൻ
കോട്ടയം : ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയാകും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണു പ്രഖ്യാപനം നടത്തിയത്. നേരത്തെ തുഷാർ തൃശൂരിൽനിന്ന് മൽസരിക്കുമെന്നാണു പ്രഖ്യാപിച്ചിരുന്നത്. ഇവിടെ രണ്ടു ദിവസം പ്രചാരണം നടത്തുകയും ചെയ്തു.
എന്നാൽ വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധി എത്തിയതോടെ തുഷാർ അവിടേക്കു മാറുകയായിരുന്നു. ശക്തനായ സ്ഥാനാർഥി വേണം രാഹുലിനെതിരെ മൽസരിക്കാൻ എന്ന കണക്കുകൂട്ടലിലാണ് തുഷാറിനെ ഇവിടെനിന്നു മാറ്റിയത്. പൈലി വാത്യാട്ടായിരുന്നു ഇവിടെ ബിഡിജെഎസ് സ്ഥാനാർഥി.
രാഹുൽ മൽസരിക്കുന്നെങ്കിൽ കൂടുതൽ സ്വീകാര്യതയുള്ള സ്ഥാനാർഥിയെ നിർത്തണമെന്ന് ബിജെപി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നു. തുഷാർ മൽസരിക്കുന്നില്ലെങ്കിൽ സീറ്റ് ബിജെപിക്കു വിട്ടുകൊടുക്കേണ്ടി വരുമെന്നും അവർ മുന്നറിയിപ്പു നൽകിയിരുന്നു.
Third Eye News Live
0