video
play-sharp-fill

Saturday, May 17, 2025
HomeMainപ്രതീക്ഷയോടെ വരവേറ്റ് ജനങ്ങൾ ; വൈക്കത്ത് തരംഗമായി തുഷാറിൻ്റെ പര്യടനം

പ്രതീക്ഷയോടെ വരവേറ്റ് ജനങ്ങൾ ; വൈക്കത്ത് തരംഗമായി തുഷാറിൻ്റെ പര്യടനം

Spread the love

കോട്ടയം :  ചരിത്രമുറങ്ങുന്ന വൈക്കത്ത് തരംഗം സൃഷ്ടിച്ച് എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ പര്യടനം. ഗായിക വൈക്കം വിജയലക്ഷ്മിയെ സന്ദർശിച്ചായിരുന്നു വൈക്കത്തെ പര്യടനം  ആരംഭിച്ചത്.

തുടർന്ന് മണ്ഡലത്തിന്റെ തീര മേഖലകളിൽ സന്ദർശനം നടത്തി. എല്ലാം തകർന്നു തരിപ്പണമായ തങ്ങൾക്ക് ജീവിതത്തിലേക്കു തിരിച്ചുവരാൻ ആശ്വാസമായ നടപടികളാണ് വേണ്ടതെന്ന് പ്രദേശവാസികൾ എൻഡിഎ സ്ഥാനാർത്ഥിയായ തുഷാറിനോട് പറഞ്ഞു. സമൂഹത്തിലെ എല്ലാജനവിഭാഗങ്ങളെയും സ്വയം പര്യാപ്തമാക്കുന്ന പദ്ധതികളാണ് എൻഡിഎ സർക്കാർ നടപ്പാക്കുന്നതെന്ന് പദ്ധതികൾ വിശദീകരിച്ച് അദ്ദേഹം വ്യക്തമാക്കി.

തുടർന്ന് തലയോലപ്പറമ്പിന്റെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു.  സമൂഹത്തിൻറെ നാനാ മേഖലകളിൽവ്യക്തിമുദ്ര പതിപ്പിച്ചവരെ വസതിയിൽ എത്തി നേരിട്ടു കണ്ടു. ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് തുഷാറിനെ വരവേറ്റത്. വിഷു ആയതിനാൽ ശനി ഞായർ ദിവസങ്ങളിൽ പരസ്യപ്രചരണം ഉണ്ടാവില്ല. ഗൃഹസമ്പർക്ക പരിപാടികളിലും കുടുംബയോഗങ്ങളിലും പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments