video
play-sharp-fill
സംസ്ഥാന സർക്കാർ കള്ളക്കടത്തുകാരുടെയും മനുഷ്യക്കടത്തുകാരുടെയും ഏജന്റായി മാറി ; പാർട്ടി സെക്രട്ടറിയുടെ മകനെതിരെ സംസ്ഥാനത്ത് എഫ്.ഐ.ആർ ഇട്ട് അന്വേഷിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല : വീഡിയോ കാണാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

സംസ്ഥാന സർക്കാർ കള്ളക്കടത്തുകാരുടെയും മനുഷ്യക്കടത്തുകാരുടെയും ഏജന്റായി മാറി ; പാർട്ടി സെക്രട്ടറിയുടെ മകനെതിരെ സംസ്ഥാനത്ത് എഫ്.ഐ.ആർ ഇട്ട് അന്വേഷിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല : വീഡിയോ കാണാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

സ്വന്തം ലേഖകൻ

കോട്ടയം:സംസ്ഥാന സർക്കാർ കള്ളക്കടത്തുകാരുടെയും മനുഷ്യക്കടത്തുകാരുടെയും ഏജന്റായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോട്ടയം മണ്ഡലത്തിലെ വികസന വിരുദ്ധതക്കെതിരെയും, ലഹരി, സ്വർണക്കള്ളക്കടത്ത്, അഴിമതി മാഫിയയ്‌ക്കെതിരെയും തിരുവഞ്ചൂർ രാധാകൃഷണൻ എം.എൽ.എ നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം തിരുനക്കര മൈതാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കാണാതായി എന്ന് പറയപ്പെടുന്ന ഐ ഫോൺ എവിടെയുണ്ടെന്ന് തനിക്കറിയാമെന്നും, പ്രതികൾ തനിക്ക് നൽകി എന്ന് പറഞ്ഞ് ആരോപണം ഉന്നയിച്ചതിനെതിരെ കോടതിയിൽ പരാതി നൽകുമെന്നും ചെന്നിത്തല പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ ശിവശങ്കറിനെ ആർട്ടിക്കിൾ 311 പ്രകാരം ശിവശങ്കറിനെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഇത്രയും വലിയ ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ടിട്ടും പാർട്ടി സെക്രട്ടറിയുടെ മകനെതിരെ സംസ്ഥാനത്ത് ഒരു എഫ്.ഐ.ആർ ഇട്ട് അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.തെറ്റുകളുടെ ഒരു പരമ്പരയാണ് ഇവിടെ അരങ്ങേറുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ജനങ്ങൾ തെരഞ്ഞെടുത്ത് അധികാരത്തിലേറിയ ഒരു സർക്കാർ അധോലോകങ്ങളുടെയും, കള്ളക്കടത്തുകാരുടെയും, മനുഷ്യക്കടത്തുകാരുടെ യും ഏജന്റ്മാരായി മാറിയിരിക്കുകയാണന്നും രമേശ് ചെന്നിത്തല പറഞ്ഞു.