video
play-sharp-fill

കാലികപ്രസക്തമായ വിഷയത്തിന്റെ ശക്തമായ ആവിഷ്ക്കരണം; ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണവുമായി തുരുത്ത് മാർച്ച് 31 ന് തീയേറ്ററുകളിലെത്തുന്നു

കാലികപ്രസക്തമായ വിഷയത്തിന്റെ ശക്തമായ ആവിഷ്ക്കരണം; ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണവുമായി തുരുത്ത് മാർച്ച് 31 ന് തീയേറ്ററുകളിലെത്തുന്നു

Spread the love

സ്വന്തം ലേഖകൻ

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് ” . ചിത്രം മാർച്ച് 31 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു. തന്റെ ഉറ്റചങ്ങാതിയുടെ ആത്മഹത്യയെ തുടർന്ന് റസാഖ്, സുഹൃത്തിന്റെ ഭാര്യ ഉഷയുടെയും മകൻ അപ്പുവിന്റെയും ഉത്തരവാദിത്ത്വം ഏറ്റെടുക്കാൻ നിർബ്ബന്ധിതനാകുന്നു.

ഭിന്നമതസ്ഥർ ഒരുമിച്ചതിലൂടെ സ്വസമുദായങ്ങളുടെ എതിർപ്പ് ഇരുവർക്കും നേരിടേണ്ടി വരുന്നു. സുരക്ഷിതമായൊരു ഇടം കണ്ടെത്താൻ വേണ്ടി സ്വന്തം ഗ്രാമത്തിൽ നിന്നും പലായനം ചെയ്യേണ്ടി വരുന്ന ആ കുടുംബത്തിന്റെ തുടർയാത്രയിലെ സംഘർഷങ്ങളും സങ്കീർണ്ണതകളുമാണ് ചിത്രത്തിന്റെ പ്രമേയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുധീഷാണ് കേന്ദ്രകഥാപാത്രമായ റസാഖിനെ അവതരിപ്പിക്കുന്നത്. ഉഷയെ കീർത്തി ശ്രീജിത്തും അപ്പുവിനെ മാസ്റ്റർ അഭിമന്യുവും അവതരിപ്പിക്കുന്നു. കൂടാതെ എം ജി സുനിൽകുമാർ , ഷാജഹാൻ തറവാട്ടിൽ, KPAC പുഷ്പ, മധുസൂദനൻ , ഡോ. ആസിഫ് ഷാ, സക്കീർ ഹുസൈൻ, സജി സുകുമാരൻ , മനീഷ്കുമാർ , സജി, അപ്പു മുട്ടറ, അശോകൻ ശക്തികുളങ്ങര, പ്രസന്ന എന്നിവരും അഭിനയിക്കുന്നു.

ബാനർ -യെസ് ബി ക്രീയേറ്റീവ് , ക്വയിലോൺ ടാക്കീസ് പ്രൊഡക്ഷൻ, നിർമ്മാണം – സാജൻ ബാലൻ, സുരേഷ് ഗോപാൽ, കഥ രചന , സംവിധാനം – സുരേഷ് ഗോപാൽ, എക്സി: പ്രൊഡ്യൂസേഴ്സ് – നാസർ അബു, ഗാഥ സുനിൽകുമാർ , സംഭാഷണം – അനിൽ മുഖത്തല, ഛായാഗ്രഹണം – ലാൽ കണ്ണൻ, എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – ബിജു മുരളി, സംഗീതം – രാജീവ് ഓ എൻ വി , ആലാപനം – സുദീപ് കുമാർ , അപർണ്ണ രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ – നിഷാദ് ഷെരീഫ്, പ്രൊഡക്ഷൻ ഡിസൈനർ – സജീബ്, കല-മഹേഷ് ശ്രീധർ , ചമയം -ബിനോയ് കൊല്ലം , കോസ്റ്റ്യും – ഭക്തൻ മങ്ങാട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – സജി സുകുമാരൻ , അസ്സോസിയേറ്റ് ഡയറക്ടർ – വ്യാസൻ സജീവ്, പശ്ചാത്തല സംഗീതം – ജോയ് , സൗണ്ട് എഫക്ടസ് – ബിജു ജോർജ് , സംവിധാന സഹായികൾ – ശിവപ്രസാദ്, ഗോപു മുളങ്കടകം, ബാബുജി ശാസ്താംപൊയ്ക, ഡി ഐ കളറിസ്റ്റ് -രാജേഷ് മംഗലയ്ക്കൽ, സ്റ്റിൽസ് – ശരത് മുളങ്കടകം, വിതരണം -72 ഫിലിം കമ്പനി റിലീസ്, ഡിസൈൻസ് – സവിൻ എസ് വിജയ് (ഐറ്റി സീ പിക്സൽ).

മികച്ച ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് , ജെ സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡുകൾ അപർണ്ണ രാജീവിനും ദൃശ്യാവിഷ്ക്കാര മികവിന് ലാൽ കണ്ണന് ജെ സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡും ഒപ്പം ചമയ മികവിന് ബിനോയ് കൊല്ലത്തിനും ബാലതാരത്തിന് മാസ്റ്റർ അഭിമന്യുവിനും ക്രിട്ടിക്സ്‌ അവാർഡു നേട്ടങ്ങളും തുരുത്തിന്റെ പേരിൽ ലഭിക്കുകയുണ്ടായി. ചിത്രത്തിന്റെ പി ആർ ഓ – അജയ് തുണ്ടത്തിൽ .