തിരുവനന്തപുരം: ഇന്ത്യാ-പാക് യുദ്ധത്തില്‍ ഇന്ത്യയ്‌ക്കെതിരായ തുര്‍ക്കി നീക്കം നടത്തിയ പശ്ചാത്തലത്തില്‍ പിണറായി സര‍്ക്കാര്‍ തുര്‍ക്കി സര്‍ക്കാരിന് നല്‍കിയ വന്‍ദുരിതാശ്വാസത്തുക ചര്‍ച്ചാവിഷയമാകുന്നു.
2023 ഫെബ്രുവരി ആറിന് നടന്ന ഭൂകമ്ബത്തില്‍ തുര്‍ക്കിയില്‍ കൊല്ലപ്പെട്ടത് 55000 പേരാണ്. ഭൂകമ്പം സംഭവിച്ച 2023ല്‍ എടുത്ത തീരുമാനത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ലെങ്കിലും പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണ് ചോദ്യം ഉയരുന്നത്.
ഈ ഭൂകമ്പത്തില്‍ കേന്ദ്രസര്‍ക്കാരിനേക്കാള്‍ ദുഖവും കരുതലും പിണറായി സര്‍ക്കാരിനായിരുന്നു. മറ്റ് പല രാജ്യങ്ങളിലും നടന്ന പ്രകൃതി ദുരന്തത്തില്‍ അനങ്ങാത്ത കേരളത്തിലെ ഇടത് സര്‍ക്കാര്‍ തുര്‍ക്കിക്ക് ദുരിതാശ്വാസമായി നല്‍കിയത് പത്ത് കോടി രൂപയാണ്. ആരാണ് ഇത്രയും തുക തുര്‍ക്കിക്ക് നല്‍കാന്‍ പിണറായി സര്‍ക്കാരിനെ പ്രേരിപ്പിച്ചത്?
ഫെബ്രുവരി ആറാം തീയതി ഭൂകമ്പം ഉണ്ടായ ഉടന്‍ ഒമ്പതാം തീയതി തന്നെ പത്ത് കോടി തുര്‍ക്കിക്ക് സഹായം പ്രഖ്യാപിക്കാന്‍ തിടുക്കം എന്തായിരുന്നു? കേരളത്തില്‍ വയനാട്ടില്‍ നടന്ന പ്രകൃതിദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ ദുരിതാശ്വാസത്തുക ചെലവഴിക്കാന്‍ പോലും കേരളാസര്‍ക്കാരിന് മടിയുണ്ടായിരുന്നു എന്ന വിമര്‍ശനം ഈയിടെ ഉയര്‍ന്നിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മോദി സര്‍ക്കാരും ഈ ഭൂകമത്തില്‍ തുര്‍ക്കിക്ക് മരുന്ന് നല്‍കി സഹായിച്ചിരുന്നു. പക്ഷെ അതിനേക്കാള്‍ ആവേശമായിരുന്നു കേരളത്തിലെ ഇടത് സര്‍ക്കാരിന്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യ പ്രവര്‍ത്തകരെ ആയച്ചു. പക്ഷെ ഇന്ത്യയില്‍ നിന്നും പണം അയച്ച ഏക സംസ്ഥാനം പിണറായി സര്‍ക്കാരിന്‍റേതായിരുന്നു.
മതേതരരാജ്യമാണെങ്കിലും ഇന്ന് ജമാഅത്തെ ഇസ്ലാമിക്ക് തുല്ല്യമാണ് തുര്‍ക്കിയിലെ റെസപ് തയിപ് എര്‍ദോഗാന്റെ ഭരണം. എന്തിനും ഏതിനും ഇസ്ലാമിനാണ് മേല്‍ക്കൈ. അങ്ങിനെ ഒരു സര്‍ക്കാരിന് എന്തിനാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍ പത്ത് കോടി നല്‍കിയത് എന്ന ചോദ്യം കേരള മനസാക്ഷിയെ ഞെട്ടിക്കുന്നു. തുര്‍ക്കി കേരള സര്‍ക്കാരിന്റെ ഈ സംഭാവന കൈപ്പറ്റുകയും ചെയ്തിരുന്നു. ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ അയച്ച അപകടകാരികളായ ഡ്രോണുകള്‍ തുര്‍ക്കി നല്‍കിയതായിരുന്നു. എന്ന് മാത്രമല്ല ഈ ആയുധങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചില സൈനികരെയും തുര്‍ക്കി അയച്ചതായി പറയുന്നു.