video
play-sharp-fill

വൈക്കോൽ ലോറിയിൽ പച്ചക്കറി ലോറി ഇടിച്ച് അപകടം : സി.ആർ.പി.എഫ് സബ് ഇൻസ്‌പെക്ടർ മരിച്ചു, നാല് പേർക്ക് പരിക്ക് ; രണ്ട് പേരുടെ നില അതീവ ഗുരുതരം

വൈക്കോൽ ലോറിയിൽ പച്ചക്കറി ലോറി ഇടിച്ച് അപകടം : സി.ആർ.പി.എഫ് സബ് ഇൻസ്‌പെക്ടർ മരിച്ചു, നാല് പേർക്ക് പരിക്ക് ; രണ്ട് പേരുടെ നില അതീവ ഗുരുതരം

Spread the love

സ്വന്തം ലേഖകൻ

തുറവൂർ : വൈക്കോൽ ലോറിയിൽ പച്ചക്കറി ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഒരു സി.ആർ.പി.എഫ് സബ് ഇൻസ്‌പെക്ടർ മരിച്ചു. നാല് പേർക്ക് പരിക്ക്. കന്യാകുമാരി പാക്കോട് നളിനിവില്ലയിൽ തങ്കപ്പന്റെ മകൻ അരുളപ്പൻ(49) ആണ് മരിച്ചത്.

കെഎസ്ആർടിസി ബസ് ഡ്രൈവർ മാനന്തവാടി ഷൈൻനിവാസ് ഷാജിത്ത് (40), കണ്ടക്ടർ കണ്ണൂർ ഇല്ലിക്കൽ മോഹനൻ(46), വൈക്കോൽ ലോറി ഡ്രൈവറായ പാലക്കാട് കൊല്ലംകോട് സ്വദേശി മുരുകൻ(59), ബസ് യാത്രികൻ കൊല്ലംകോട് അമിത്ത്ച്ചിറ സരേന്ദ്രൻ(45) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്ആർടിസി ഡ്രൈവറുടെയും കണ്ടക്ടറുടെയും പരിക്ക് ഗുരുതരമായതിനാൽ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ദേശീയപാതയിൽ ചേർത്തല പുതിയകാവിനു സമീപം ഇന്നലെ പുലർച്ചെ 4.30ന് ആയിരുന്നു അപകടം. പാലക്കാട് നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കെ.എസ.്ആർ.ടി.സി മിന്നൽ ബസ് വൈക്കോലുമായി പോയ മിനിലോറിയെ മറികടക്കുമ്‌ബോൾ സൈഡ് മിറർ വൈക്കോലിൽ ഉടക്കി പൊട്ടിയിരുന്നു.

ഇരുവാഹനങ്ങളും പാതയോരത്ത് നിർത്തി ഡ്രൈവർമാർ തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടു. തർക്കം കേട്ട് ബസ് യാത്രക്കാരനായ അരുളപ്പൻ റോഡിൽ ഇറങ്ങിനിൽക്കുമ്പോൾ പാഞ്ഞെത്തിയ പച്ചക്കറി ലോറി അരുളപ്പനെ ഇടിച്ച ശേഷം ബസിലും മിനിലോറിയിലും ഇടിക്കുകയായിരുന്നു.

ഒരുദിവസത്തെ ക്രിസ്മസ് അവധിയെടുത്ത് നാട്ടിലേക്കു പോവുകയായിരുന്നു കണ്ണൂർ പെരിങ്ങോം സിആർപിഎഫ് റിക്രൂട്ട് ട്രെയിനിങ് സെന്ററിലെ എസ്‌ഐയായ അരുളപ്പൻ. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു