play-sharp-fill
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മ്യതദേഹം നവംബർ നാല് വരെ സംസ്‌കരിക്കരുതെന്ന് ജില്ലാ സെഷൻസ് കോടതി

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മ്യതദേഹം നവംബർ നാല് വരെ സംസ്‌കരിക്കരുതെന്ന് ജില്ലാ സെഷൻസ് കോടതി

 

സ്വന്തം ലേഖിക

പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടി വനത്തിൽ തണ്ടർബോൾട്ടുമായുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ മണിവാസകത്തിന്റെയും, കാർത്തിക്കിന്റെയും മൃതദേഹം തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് കോടതി ഉത്തരവ്.


പാലക്കാട് ജില്ലാ സെഷൻസ് കോടതിയുടേതാണ് തീരുമാനം. സംസ്‌കാര ചടങ്ങുകൾക്കായി മണിവാസകത്തിന്റെയും, കാർത്തിക്കിന്റെയും മൃതദേഹം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ കോടതിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിന്മേലാണ് നടപടി.നവംബർ രണ്ടിന് പരാതി കോടതി വീണ്ടും പരിഗണിക്കും.ഏറ്റുമുട്ടൽ കൊലകളിൽ സുപ്രീം കോടതി മാനദണ്ഡം പാലിക്കണമെന്ന പരാതിയിലാണ് കോടിതി നടപടി.റീപോസ്റ്റ്‌മോർട്ടം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ബന്ധുക്കൾ ഹർജിയിൽ ഉന്നയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം മഞ്ചക്കണ്ടിയിൽ നടന്ന ഏറ്റുമുട്ടൽ വ്യാജമാണെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിച്ചു. മണിവാസകൻ അസുഖ ബാധിതനായിരുന്നുവെന്ന് ബന്ധു സാലിവാഹകൻ പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ റീപോസ്റ്റ്‌മോർട്ടം ചെയ്യണമെന്നും ബന്ധുക്കൾ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.ഭാര്യയ്ക്കും മറ്റ് ബന്ധുക്കൾക്കും തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി മൃതദേഹം കാണാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.